മുംബൈ: ഐ.സി.ഐ.സി.ഐ-വിഡിയോകോൺ വായ്പ തട്ടിപ്പ് കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ ചെയർപേഴ്സൺ ചന്ദ കൊച്ചാർ, വ്യവസായിയായ ഭർത്താവ് ദീപക് കൊച്ചാർ, വിഡിയോകോൺ ചെയർമാൻ വേണുഗോപാൽ ധൂത് എന്നിവർക്ക് എതിരെ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് കുറ്റപത്രം.
ദിവസങ്ങൾക്കു മുമ്പ് സെഷൻസ് കോടതി രജിസ്ട്രാറിന് സമർപ്പിച്ച കുറ്റപത്രം പരിശോധന ഘട്ടത്തിലാണ്. 2009-2011 കാലയളവിൽ വിഡിയോകോണിന്റെ ആറ് അനുബന്ധ കമ്പനികൾക്ക് 1,875 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട ബോഡ് യോഗങ്ങളിൽ രണ്ടെണ്ണത്തിൽ ചന്ദ കൊച്ചാറും പങ്കെടുത്തതായും കുറ്റപത്രം ആരോപിക്കുന്നു. വിവിധ കമ്പനികൾക്കെന്ന പേരിലാണ് വായ്പ അനുവദിച്ചതെങ്കിലും അവയുടെയെല്ലാം ഗുണഭോക്താവ് വേണുഗോപാൽ ധൂതാണെന്നും ആരോപിക്കുന്നു.
അറസ്റ്റിലായിരുന്ന ചന്ദ കൊച്ചാർ, ദീപക് കൊച്ചാർ, വേണുഗോപാൽ ധൂത് എന്നിവർ നിലവിൽ ജാമ്യത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.