ആൻറിജൻ അടിസ്ഥാനമാക്കിയുള്ള കോവിഡ്​ പരിശോധന വ്യാപിപ്പിക്കാൻ ഐ.സി.എം.ആർ

ആആ

ന്യൂഡൽഹി: :ആൻറിജൻ അടിസ്ഥാനമാക്കിയുള്ള കോവിഡ്​ പരിശോധനകൾ വ്യാപിപ്പിക്കാനൊരുങ്ങി ഐ.സി.എം.ആർ. രാജ്യത്ത്​ കോവിഡ്​ അതിവേഗം പടരുന്നതിനിടെയാണ് ആൻറജിൻ പരിശോധനകൾ വ്യാപിപ്പിക്കാൻ​ ഐ.സി.എം.ആർ തീരുമാനിച്ചത്​​. ആർ.ടി-പി.സി.ആർ പരിശോധനകൾക്ക്​ ഒപ്പം​ ആൻറിജൻ ടെസ്​റ്റ് കൂടി​ നിർദേശിച്ചിട്ടുണ്ട്​​.

ആൻറിജൻ പരിശോധനയിലൂടെ രോഗബാധ വേഗത്തിൽ കണ്ടെത്താമെന്ന്​ ഐ.സി.എം.ആറിലെ ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ആർ.ടി-പി.സി.ആർ പരിശോധനകൾക്കൊപ്പം ആൻറിജൻ ടെസ്​റ്റ്​ കൂടി വ്യാപകമാക്കുമെന്ന്​ ഐ.സി.എം.ആർ ഉദ്യോഗസ്ഥൻ പറഞ്ഞു.

ആർ.ടി-പി.സി.ആർ പരിശോനകളേക്കാൾ വേഗത്തിൽ ആൻറിജൻ ടെസ്​റ്റിൽ കോവിഡ്​ ഫലം ലഭ്യമാകും. ഡൽഹിയും മുംബൈയും പോലുള്ള കോവിഡ്​ അതിവേഗം വ്യാപിക്കുന്ന നഗരങ്ങളിൽ പരിശോധന ഗുണകരമാവുമെന്നാണ്​ വിലയിരുത്തൽ.

Tags:    
News Summary - icmr covid test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.