20 രൂപയെചൊല്ലി തർക്കം; വഴിയോര ഇഡ്ഡലി കച്ചവടക്കാരനെ കൊലപ്പെടുത്തി

മുംബൈ: 20 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്​ വഴിയോര ഇഡ്ഡലി കച്ചവടക്കാ​രനെ മൂന്നുപേർ ചേർന്ന്​ മർദ്ദിച്ച്​ കൊലപ്പെടുത്തി. താനെ ജില്ലയിലെ മിറ റോഡിലാണ്​ സംഭവം.

കൊലപാതകികളെ തിരിച്ചറിഞ്ഞിട്ടില്ല. 26കാരനായ വിരേന്ദ്ര​ യാദവ്​ വഴിയോരത്ത്​ ഇഡ്ഡലി കച്ചവടം നടത്തുന്ന വ്യക്തിയാണ്​. വെള്ളിയാഴ്ച രാവിലെ ഇഡ്ഡലി കഴിക്കാനെത്തിയ മൂന്നംഗ സംഘവും വിരേന്ദ്ര യാദവും തമ്മിൽ 20 രൂപയെ ചൊല്ലി തർക്കമുണ്ടാകുകയായിരുന്നു. വാക്കുതർക്കത്തിനിടെ വിരേന്ദ്ര യാദവിനെ മൂന്നുപേർ ചേർന്ന്​ മർദ്ദിക്കുകയും തള്ളിയിടുകയും ചെയ്​തു. തലയടിച്ച വീണ ഇയാളെ സമീപത്തുണ്ടായിരുന്നവർ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോർട്ടത്തിന്​ അയച്ചു. മൂ​ന്നുപേർക്കെതിരെ പൊലീസ്​ കൊലപാതകത്തിന്​ കേസെടുത്തു. പ്രതികളെ പിടികൂടാൻ ശ്രമം ആരംഭിച്ചതായും നയ നഗർ​ പൊലീസ്​ അറിയിച്ചു. 

Tags:    
News Summary - Idli Seller Killed By 3 Customers After Argument Over ​Rupees 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.