ന്യൂഡൽഹി: ഇത്തവണ അന്താരാഷ്ട്ര യോഗാദിനം ഡിജിറ്റൽ രീതിയിലാകും സംഘടിപ്പിക്കുകയെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21ന് രാവിലെ ഏഴിന് ലോകമെമ്പാടുമുള്ള യോഗ അഭ്യാസികൾ വീടുകളിൽ അഭ്യാസ പ്രദർശനം നടത്തുമെന്നും മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.
വീടുകൾക്കുള്ളിൽ തന്നെ യോഗ പരിശീലനത്തിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിെൻറ ഭാഗമായി ജൂൺ 11 മുതൽ 20 വരെ ഡി.ഡി ഭാരതി, ഡി.ഡി സ്പോർട്സ് ചാനലുകളിൽ യോഗ പരിശീലനം സംപ്രേഷണം ചെയ്യുന്നുണ്ട്. ദിവസവും രാവിലെ എട്ടുമുതൽ അരമണിക്കൂർ നേരമാണ് പരിപാടി. മൊറാർജി ദേശായി ദേശീയ യോഗ ഇൻസ്റിറ്റ്യൂട്ടാണ് ഇതിന് നേതൃത്വം നൽകുന്നത്.
‘എെൻറ ജീവിതം, എെൻറ യോഗ’ എന്ന പേരിൽ പൊതുജനങ്ങൾക്കായി വീഡിയോ ബ്ലോഗിങ് മത്സരം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ജൂൺ 21 ആണ് വീഡിയോ സബ്മിറ്റ് ചെയ്യാനുള്ള അവസാന തീയ്യതി. ലോകം കോവിഡ് 19െൻറ പിടിയിൽ കഴിയുമ്പോൾ ആരോഗ്യം വർധിപ്പിക്കുന്നതിനും മനസികപിരിമുറുക്കം കുറക്കുന്നതിനും യോഗ പശീലനത്തിനുള്ള പ്രാധാന്യം ഏറെയാണെന്നും മന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.