തിരുവനന്തപുരം: ഇനിയും ബി.ജെ.പി അധികാരത്തിൽ വരുകയും രാജ്യസഭയിലടക്കം ഭൂരിപക്ഷം ലഭിക്കുകയും ചെയ്താൽ പുതിയ ഭരണഘടന നിലവിൽ വരുമെന്ന് ശശി തരൂർ എം.പി. ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുകയാണ് ബി.ജെ.പി ലക്ഷ്യമെന്നും തരൂർ പറഞ്ഞു.
തുല്യത ഉറപ്പ് നൽകുന്ന ഭരണഘടനയെയാണ് ആർ.എസ്.എസ് എതിർക്കുന്നത്. രാജ്യത്ത് മുസ്ലിമിനെക്കാളും സുരക്ഷിതത്വം പശുവിനാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ജനസംസ്കാരയുടെ ജവഹർലാൽ പ്രതിഭ പുരസ്കാരം മോഹൻ പരവൂരിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.