ന്യൂഡൽഹി: 20,000 കോടി രൂപ ചെലവഴിച്ച് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സെൻട്രൽ വിസ്ത പദ്ധതിക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇൗ പൈസ ഉപയോഗിച്ച് 62 കോടി വാക്സിൻ ശേഖരിക്കാനും രാജ്യത്തിെൻറ ആരോഗ്യമേഖലയിലെ സൗകര്യങ്ങൾ വർധിപ്പിക്കാനും സാധിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
കോവിഡ് പ്രതിരോധം കൈകാര്യം ചെയ്യുന്നതിൽ സർക്കാറിന് ഗുരുതര വീഴ്ച സംഭവിച്ചതായും കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ അവർ കുറ്റപ്പെടുത്തി. ഇത് കൂടാതെ ട്വിറ്ററിലും പ്രിയങ്ക സെൻട്രൽ വിസ്തക്കെതിരെ ആഞ്ഞടിച്ചു.
പ്രധാനമന്ത്രിയുടെ പുതിയ വസതി, സെൻട്രൽ വിസ്ത എന്നിവക്കായി 20,000 കോടി രൂപയാണ് ചെലവ്. 62 കോടി വാക്സിൻ ഡോസുകൾ, 22 കോടി റെംഡിസിവിർ, 10 ലിറ്ററിെൻറ ഒാക്സിജൻ സിലിണ്ടറുകൾ മൂന്ന് കോടി, 12,000 കിടക്കുകളുള്ള 13 എയിംസ് എന്നിവക്ക് തുല്യമാണ് ഇൗ തുകയെന്ന് അവർ വ്യക്തമാക്കി.
കോവിഡ് കേസുകളുടെ വർധനവ് കാരണം ആശുപത്രി കിടക്കകളും ഓക്സിജൻ സിലിണ്ടറുകളുമില്ലാതെ ജനം ദുരിതത്തിൽ കഴിയുേമ്പാഴും സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനെ നേരത്തെയും പ്രിയങ്ക എതിർത്തിരുന്നു. 'രാജ്യത്തെ ജനങ്ങൾ ഓക്സിജൻ, വാക്സിൻ, ആശുപത്രി കിടക്കകൾ, മരുന്നുകൾ എന്നിവയില്ലാതെ ദുരിതമനുഭവിക്കുമ്പാൾ 13,000 കോടി രൂപ ചെലവഴിച്ച് പ്രധാനമന്ത്രി പുതിയ വീട് പണിയുകയാണ്. അതിനുപകരം ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സർക്കാർ എല്ലാ വിഭവങ്ങളും വിന്യസിച്ചാൽ നന്നായിരിക്കും' ^പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി ത്രികോണ ആകൃതിയിലുള്ള പാർലമെൻറ് കെട്ടിടം, പൊതുകേന്ദ്ര സെക്രട്ടേറിയറ്റ്, പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കുമുള്ള പുതിയ വസതികൾ എന്നിവയാണ് ഒരുങ്ങുന്നത്. കൂടാതെ രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള മൂന്ന് കിലോമീറ്റർ വരുന്ന രാജ്പഥും നവീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.