ചൈനീസ്​ സൈന്യം പിന്മാറുന്നത്​ വരെ അതിർത്തിയിൽ ഇന്ത്യയു​ം തുടരുമെന്ന്​ കരസേന മേധാവി

ന്യൂഡൽഹി: ചൈനീസ്​ സൈന്യം കിഴക്കൻ ലഡാക്കിൽ തുടർന്നാൽ ഇന്ത്യൻ സൈന്യവും പിന്മാറില്ലെന്ന്​ കരസേന മേധാവി ജനറൽ മനോജ്​ മുകുന്ദ്​ നാരവാനെ. ​ചൈനയുടെ പീപ്പിൾ ലിബറേഷൻ ആർമി നിയന്ത്രണരേഖയിൽ നടത്തുന്ന അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങളെ സംബന്ധിച്ചും കരസേന മേധാവി പ്രസ്​താവന നടത്തി.

കഴിഞ്ഞ വർഷം ചൈന അതിർത്തിയിൽ നടത്തിയ നിർമ്മാണ ​പ്രവർത്തനങ്ങൾ ആശങ്കാജനകമാണ്​. ചൈനയുടെ നടപടികൾ സൂക്ഷ്​മമായി നിരീക്ഷിക്കുകയാണ്​. ചൈനീസ്​ സൈന്യം ലഡാക്കിൽ തുടർന്നാൽ ഇന്ത്യയും അത്​ ത​ന്ന്​ ചെയ്യും.

ഇന്ത്യയും ചൈനയും തമ്മിൽ സൈനികതല ചർച്ച നടക്കാനിരിക്കെയാണ്​ കരസേന മേധാവിയുടെ മുന്നറിയിപ്പ്​. ചൈനീസ്​ അതിർത്തിയിൽ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചക്കില്ലെന്ന സൂചനയാണ്​ കരസേന മേധാവി നൽകുന്നത്​. ഇരു രാജ്യങ്ങളും നിലവിൽ 60,000ത്തോളം സൈനികരെ അതിർത്തിയിൽ നിലനിർത്തുന്നുണ്ട്​​. 

Tags:    
News Summary - If China continues presence along LAC, so will we: Army chief General Naravane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.