45ലേറെ രാജ്യങ്ങൾ പെഗാസസ് ഉപയോഗിക്കുന്നുണ്ടെങ്കിൽ എന്തിന് ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നു -ബി.ജെ.പി

ന്യൂഡൽഹി: പെഗാസസ് ചാരസോഫ്റ്റ്‌വെയറിന്‍റെ പേരിൽ ഇന്ത്യയെ മാത്രമായി ലക്ഷ്യമിടുകയാണെന്ന് ബി.ജെ.പി നേതാവും മുൻ ഐ.ടി മന്ത്രിയുമായ രവിശങ്കർ പ്രസാദ്. 45ലേറെ രാജ്യങ്ങൾ പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുവെന്നാണ് പറയുന്നതെങ്കിൽ എന്തിനാണ് ഇന്ത്യയെ മാത്രമായി ലക്ഷ്യമിടുന്നതെന്ന് രവിശങ്കർ പ്രസാദ് ചോദിച്ചു. ഇന്ത്യയിൽ 300ലേറെ പേരുടെ ഫോൺ ഇസ്രായേൽ കമ്പനിയുടെ ചാരസോഫ്​റ്റ്​വെയറായ പെഗാസസ്​ ഉപയോഗിച്ച് ചോർത്തിയെന്ന വിവരം കേന്ദ്ര സർക്കാറിനെ വെട്ടിലാക്കിയ സാഹചര്യത്തിലാണ് മുൻ ഐ.ടി മന്ത്രിയുടെ ചോദ്യം.

അതിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തിയതായ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. രണ്ട് പ്രതിപക്ഷനേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ അതാരാണണെന്ന് വ്യക്തമായിരുന്നില്ല. 2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെയാണ് രണ്ട് ഫോണുകളും ചോര്‍ത്തിയത്. രാഹുൽ കോൺഗ്രസ് പ്രസിഡന്‍റായിരുന്ന കാലയളവിലാണ് ഫോൺ ചോർത്തിയിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുടെ അഞ്ച് സുഹൃത്തുക്കളുടെ ഫോണ്‍ വിവരങ്ങളും ചോര്‍ത്തിയെന്ന് അന്താരാഷ്ട്ര മാധ്യമമായ 'ദി ഗാര്‍ഡിയന്‍' റിപ്പോർട്ട് ചെയ്തു.

കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി പ്രഹാളാദ് സിങ് പട്ടേല്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയിട്ടുണ്ട്. പ്രമുഖരുടെ ഫോണ്‍നമ്പറുകള്‍ നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തതായുള്ള ആരോപണത്തിന് പിന്നില്‍ വസ്തുതകളില്ലെന്ന് ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ഫോൺ വിവരങ്ങളും ചോർത്തിയതായി റിപ്പോർട്ടുകൾ വരുന്നത്.

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച സ്ത്രീയുടേയും അവരുടെ അടുത്ത ബന്ധുക്കളുടെയും 11 ഫോണ്‍ നമ്പറുകളും ഫോൺ ചോർത്തിയവരുടെ പട്ടികയിലുണ്ട്. ചാരസോഫ്​റ്റ്​വെയറായ പെഗാസസ്​ ഉപയോഗിച്ച്​ ഇ​ന്ത്യ​യി​ലെ മ​ന്ത്രി​മാ​ർ, പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, അ​ഭി​ഭാ​ഷ​ക​ർ, ശാ​സ്​​ത്ര​ജ്ഞ​ർ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ർ, മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി 300ഓ​ളം പേ​രു​ടെ ഫോ​ൺ ഇ​സ്രാ​യേ​ൽ ക​മ്പ​നി​ ചോ​ർ​ത്തി​യെന്നാണ്​ വെ​ളി​പ്പെ​ടു​ത്ത​ൽ. 40 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, മൂ​ന്ന​ു​ പ്ര​മു​ഖ പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ൾ, ജു​ഡീ​ഷ്യ​റി​യി​ലെ ഒ​രു പ്ര​മു​ഖ​ൻ, മോ​ദി സ​ർ​ക്കാ​റി​ലെ ര​ണ്ടു​ മ​ന്ത്രി​മാ​ർ, ഇ​ന്ത്യ​ൻ സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ളു​ടെ നി​ല​വി​ലു​ള്ള​വ​രും വി​ര​മി​ച്ച​വ​രു​മാ​യ മേ​ധാ​വി​ക​ൾ, ഉ​ദ്യോ​ഗ​സ്​​ഥ​ർ, വ്യ​വ​സാ​യ​പ്ര​മു​ഖ​ർ എ​ന്നി​വ​ർ ചാ​ര​വൃ​ത്തി​ക്ക്​ ഇ​ര​യായതായാണ്​ 'ദ ​വ​യ​ർ' വാ​ർ​ത്ത​ പോ​ർ​ട്ട​ൽ വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - If Over 45 Countries Use Pegasus, Why Target Just India?" Says BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.