ന്യൂഡൽഹി: നിയമം നടപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടാൽ ജനാധിപത്യം തോൽക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ് ടാവ് അജിത് ഡോവൽ. രാജ്യത്തെ യുവാക്കളായ പൊലീസ് ഉദ്യോഗസ്ഥർക്ക് നടത്തിയ ക്ലാസിലായിരുന്നു അജിത് ഡോവലിൻെ റ പരാമർശം. ഡൽഹി കലാപത്തിൻെറ പശ്ചാത്തലത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഡോവലിൻെറ പ്രസ്താവന.
നിയമം നിർമ്മിക്കുകയാണ് ജനാധിപത്യത്തിലെ പവിത്രമായ ചുമതല. ജനാധിപത്യത്തിൽ ഇത് നിർവഹിക്കുന്നത് ഏകാധിപതിയായ ഭരണാധികാരിയോ, മതനേതാവോ അല്ല. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികളാണ് നിയമം നിർമിക്കുന്നത്. നിങ്ങളാണ് അത് നടപ്പാക്കേണ്ടതെന്ന് യുവ പൊലീസ് ഉദ്യോഗസ്ഥരോട് ഡോവൽ പറഞ്ഞു.
പൊലീസ് നിയമം നടപ്പിലാക്കിയില്ലെങ്കിൽ നിയമ നിർമ്മിക്കുന്നത് കൊണ്ട് കാര്യമില്ലാതാകും. പൊലീസ് ഉദ്യോഗസ്ഥർക്ക് അവർക്ക് പോസ്റ്റിങ് ലഭിക്കുന്ന സ്ഥലത്തെ ജനങ്ങളുടെ മനശാസ്ത്രവും അറിയണമെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.