representative image

വാക്​സിൻ പാഴാക്കിയാൽ വിഹിതം കുറയും; ജനസംഖ്യാടിസ്​ഥാനത്തിൽ നൽകും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ എ​ല്ലാ​വ​ർ​ക്കും വാ​ക്​​സി​ൻ സൗ​ജ​ന്യ​മാ​ക്കി​യ​തി​നു പി​ന്നാ​ലെ പു​തു​ക്കി​യ വാ​ക്​​സി​ൻ ന​യം കേ​ന്ദ്രം പു​റ​ത്തി​റ​ക്കി. സം​സ്​​ഥാ​ന​ങ്ങ​ളി​ലെ ജ​ന​സം​ഖ്യ, രോ​ഗ​വ്യാ​പ​നം, വാ​ക്‌​സി​നേ​ഷ​ൻ പു​രോ​ഗ​തി, നേ​ര​ത്തെ ന​ല്‍കി​യ വാ​ക്‌​സി​െൻറ പാ​ഴാ​ക്ക​ല്‍ എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും വാ​ക്‌​സി​ന്‍ ന​ൽ​കു​ക.

നി​ര്‍മാ​താ​ക്ക​ളി​ല്‍ നി​ന്ന് പ്ര​തി​മാ​സം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വാ​ക്‌​സി​െൻറ 75 ശ​ത​മാ​നം കേ​ന്ദ​സ​ര്‍ക്കാ​ര്‍ വാ​ങ്ങി സം​സ്ഥാ​ന​ങ്ങ​ള്‍ക്കും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ള്‍ക്കും കൈ​മാ​റും. 25 ശ​ത​മാ​നം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ക്ക് വി​ത​ര​ണം ചെ​യ്യാം. ഇ​തി​െൻറ വി​ല ക​മ്പി​ക​ൾ​ക്ക്​ നി​ശ്ച​യി​ക്കാം. വി​ല​യി​ല്‍ വ​രു​ത്തു​ന്ന മാ​റ്റം ക​മ്പ​നി മു​ന്‍കൂ​റാ​യി അ​റി​യി​ച്ചി​രി​ക്ക​ണം. വാ​ക്‌​സി​ന്‍ ന​ല്‍കു​ന്ന​തി​െൻറ സ​ര്‍വി​സ് ചാ​ര്‍ജാ​യി 150 രൂ​പ വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ക്ക് ഗു​ണ​ഭോ​ക്താ​ക്ക​ളി​ല്‍ നി​ന്ന് ഈ​ടാ​ക്കാ​വു​ന്ന​താ​ണ്. വി​ല ന​ല്‍കി വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​വു​ള്ള​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്ന് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും പു​തു​ക്കി​യ മാ​ർ​ഗ​നി​​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

കേ​ന്ദ്രം ന​ൽ​കു​ന്ന സൗ​ജ​ന്യ​വാ​ക്​​സി​ൻ ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍, മു​ന്ന​ണി പോ​രാ​ളി​ക​ള്‍, 45 വ​യ​സ്സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, ര​ണ്ടാ​മ​ത്തെ ഡോ​സ് ല​ഭി​ക്കേ​ണ്ട​വ​ര്‍, 18 വ​യ​സ്സ്​ പൂ​ര്‍ത്തി​യാ​യ​വ​ര്‍ എ​ന്നി​ങ്ങ​നെ മു​ന്‍ഗ​ണ​നാ​ക്ര​മം പാ​ലി​ക്ക​ണം. വാ​ക്​​സി​െൻറ വി​ഹി​തം സം​സ്ഥാ​ന​ങ്ങ​ളെ നേ​ര​ത്തെ അ​റി​യി​ക്കും. ജ​ന​ങ്ങ​ള്‍ക്ക് വാ​ക്‌​സി​ന്‍ വി​ത​ര​ണം സം​ബ​ന്ധി​ച്ചു​ള്ള വി​വ​രം ല​ഭ്യ​മാ​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കാ​ണ്.

കോ​വി​ന്‍ പ്ലാ​റ്റ് ഫോം ​കൂ​ടാ​തെ സ​ര്‍ക്കാ​ര്‍,സ്വ​കാ​ര്യ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ൽ മു​ന്‍കൂ​ര്‍ ര​ജി​സ്‌​ട്രേ​ഷ​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ക്കും. സ്ഥാ​പ​ന​ങ്ങ​ള്‍ക്കും ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ര​ജി​സ്‌​ട്രേ​ഷ​നു വേ​ണ്ടി പൊ​തു സേ​വ​ന​കേ​ന്ദ്ര​ങ്ങ​ളും കോ​ള്‍ സെൻറ​റു​ക​ളും സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ക്ക് പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​െ​ണ​ന്നു പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

സൗ​ജ​ന്യ വാ​ക്​​സി​ൻ പ്ര​ഖ്യാ​പി​ച്ച​തി​നു​ പി​ന്നാ​െ​ല കേ​ന്ദ്രം ദേ​ശീ​യ സി​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ് ഇ​ന്ത്യ​യി​ൽ നി​ന്ന് 25 കോ​ടി ഡോ​സ് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നു​ക​ൾ​ക്കും ഭാ​ര​ത് ബ​യോ​ടെ​ക്കി​ൽ നി​ന്ന് 19 കോ​ടി ഡോ​സ് കോ​വാ​ക്സി​നും ഓ​ർ​ഡ​ർ ന​ൽ​കി.

വാക്​സിന്​ വില നിശ്ചയിച്ച്​ കേന്ദ്രം കോവിഷീൽഡിന്​ 780, കോവാക്​സിന്​ 1,410

ന്യൂ​ഡ​ൽ​ഹി: എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ വാ​ക്​​സി​ൻ പ്ര​ഖ്യാ​പി​ച്ച​തി​നു​ പി​ന്നാ​ലെ പു​റ​ത്തി​റ​ക്കി​യ പു​തി​യ വാ​ക്​​സി​ൻ ന​യ​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ 150 രൂ​പ വ​രെ സ​ർ​വി​സ്​ ചാ​ർ​ജ്​ ഈ​ടാ​ക്കാ​മെ​ന്ന്​ കേ​ന്ദ്രം.

ഇ​തു​പ്ര​കാ​രം നി​ല​വി​ൽ ക​മ്പ​നി​ക​ൾ നി​ശ്ച​യി​ച്ച വി​ല​യും ജി.​എ​സ്.​ടി​യും ഉ​ൾ​പ്പെ​ടു​ത്തി ആ​ശു​പ​​ത്രി​ക​ൾ​ക്ക്​ വാ​ക്​​സി​ന്​ പ​ര​മാ​വ​ധി ഈ​ടാ​ക്കാ​നാ​വു​ന്ന വി​ല​വി​വ​ര പ​ട്ടി​ക കേ​ന്ദ്രം സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കു ന​ൽ​കി.

അ​ഞ്ചു ശ​ത​മാ​ന​മാ​ണ്​ ജി.​എ​സ്.​ടി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.​സ്വ​കാ​ര്യ ആ​ശു​പ്ര​തി​ക​ൾ​ക്ക്​ കോ​വി​ഷീ​ൽ​ഡ്​ ഒ​രു ഡോ​സി​ന്​ 600 രൂ​പ​യാ​ണ്​ സി​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ നി​ല​വി​ൽ നി​ശ്ചി​യി​ച്ച വി​ല. ജി.​എ​സ്.​ടി 30 രൂ​പ​യും സ​ർ​വി​സ്​ ചാ​ർ​ജ്​ 150 രൂ​പ​യും അ​ട​ക്കം ആ​കെ 780 രൂ​പ വ​രെ​യാ​ണ്​ കോ​വി​ഷീ​ൽ​ഡ് ഒ​രു​ ഡോ​സി​ന്​ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ പ​ര​മാ​വ​ധി ഈ​ടാ​ക്കാ​നാ​വു​ക.

കോ​വാ​ക്​​സി​ന്​ നി​ർ​മാ​താ​ക്ക​ളാ​യ ഭാ​ര​ത്​ ബ​യോ​ടെ​ക്​ നി​ശ്ച​യി​ച്ച വി​ല 1,200 രൂ​പ​യാ​ണ്. ഇ​തോ​ടെ​ാ​പ്പം ജി.​എ​സ്.​ടി 60 രൂ​പ​യും സ​ർ​വി​സ്​ ചാ​ർ​ജ്​ 150 രൂ​പ​യും അ​ട​ക്കം ഡോ​സി​ന്​ 1,410 രൂ​പ വ​രെ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ ഈ​ടാ​ക്കാം. റ​ഷ്യ​ൻ വാ​ക്​​സി​നാ​യ സ്​​പു​ട്​​നി​ക്​ വാ​ക്​​സി​ന്​ ജി.​എ​സ്.​ടി​യും സ​ർ​വി​സ്​ ചാ​ർ​ജു​മ​ട​ക്കം 1,145 രൂ​പ​യാ​ണ്​ നി​ശ്ച​യി​ച്ച​ത്. പു​തി​യ വാ​ക്​​സി​ൻ ന​യ പ്ര​കാ​രം ക​മ്പ​നി​ക​ൾ​ക്ക്​ പ്ര​തി​മാ​സ ഉ​ൽ​പാ​ദ​ന​ത്തി​െൻറ 25 ശ​ത​മാ​നം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ ന​ൽ​കാം. വി​ല ക​മ്പ​നി​ക​ൾ​ക്ക്​ നി​ശ്ച​യി​ക്കാം.

Tags:    
News Summary - If the vaccine is wasted, the share will decrease; Will be given on the basis of population

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.