'കശ്മീർ ഫയൽ' സംസാര വിഷയമാക്കുന്നത് വോട്ടിന്; രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി

ന്യൂഡൽഹി: 'ദ് കശ്മീർ ഫയൽസ്' എന്ന സിനിമയെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ ബി.ജെ.പി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. 'കശ്മീർ ഫയൽ' സംസാര വിഷയമാക്കുന്നത് വോട്ട് ലക്ഷ്യംവെച്ചെന്ന് റാവു ചൂണ്ടിക്കാട്ടി.

എന്താണ് 'കശ്മീർ ഫയൽസ്' എന്ന സിനിമ എന്ന് റാവു ചോദിച്ചു. രാജ്യത്ത് ഒരു പുരോഗമന സർക്കാരാണ് ഭരണത്തിലുള്ളതെങ്കിൽ ജലസേചന ഫയലുകളും സാമ്പത്തിക ഫയലുകളും ഉണ്ടാക്കുമായിരുന്നു. ആർക്കാണിവിടെ കശ്മീർ ഫയലുകൾ വേണ്ടതെന്നും റാവു ചോദിച്ചു. വോട്ട് ലക്ഷ്യം വെച്ച് മാത്രമാണ് ബി.ജെ.പി കശ്മീർ ഫയൽസ് ഒരു സംസാര വിഷയമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പുറത്തിറങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും സിനിമ ബോക്സ് ഓഫീസിൽ വൻ ഹിറ്റായി മുന്നേറുകയാണ്. വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിർവഹിച്ച സിനിമയിൽ പാകിസ്താൻ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെ തുടർന്ന് പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെ കഥയാണ് പറയുന്നത്.

പ്രദർശനത്തിന് എത്തിയത് മുതൽ സിനിമയെ ചൊല്ലി ബി.ജെ.പിയും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള തർക്കം തുടരുകയാണ്.



Tags:    
News Summary - 'If there is any progressive govt...': Telangana CM KCR takes a swipe at BJP amid 'The Kashmir Files' row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.