ഫിറ്റ്​നെസ്​ ചലഞ്ച്​ ഏറ്റെടുത്താൽ 56ഇഞ്ച്​ നെഞ്ചളവ്​ ഉണ്ടാക്കാം-ബിപ്ലബ്​ ദേബ്​

അഗർത്തല: കേന്ദ്ര കായിക വകുപ്പ്​ മന്ത്രി മുന്നോട്ടു വെച്ച ഫിറ്റ്​നെസ്​ ചലഞ്ച്​ ഏറ്റെടുത്ത്​ ചെയ്​താൽ ത്രിപുരയിലെ യുവാക്കൾ ആരോഗ്യവാൻമാരാവുകയും സംസ്​ഥാനത്തി​​​​െൻറ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുമെന്ന്​ ​മുഖ്യമന്ത്രി ബിപ്ലബ്​ ദേബ്​ കുമാർ. യുവാക്കളെല്ലാവരും പുഷ്​ അപ്​ ചെയ്​താൽ ത്രിപുരയിൽ 56ഇഞ്ച്​ നെഞ്ചളവ്​ ഉണ്ടാക്കിയെടുക്കാമെന്ന്​ പ്രധാനമന്ത്രി ന​േര​ന്ദ്രമോദിയെ പരാമർശിച്ചുകൊണ്ട്​ അദ്ദേഹം പറഞ്ഞു. 

2014ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണ സമയത്ത് തനിക്ക്​ 56 ഇഞ്ച്​ നെഞ്ചളവുണ്ടെന്ന്​ നരേന്ദ്രമോദി അവകാശപ്പെട്ടിരുന്നു. കേന്ദ്ര കായിക വകുപ്പ്​ മന്ത്രി രാജ്യവർദ്ധൻ സിങ്​ റാത്തോഡി​​​​െൻറ ഫിറ്റ്​നെസ്​ ചാലഞ്ച്​ ഏറ്റെടുത്ത ബിപ്ലബ്​ ദേബ്​ താൻ 20 പുഷ്​ അപ്പുകൾ ചെയ്യുമെന്ന്​ ട്വീറ്റ്​ ചെയ്​തു. 

തനിക്ക്​ 20 പുഷ്​ അപ്പുകൾ കൂടി അധികമായി ചെയ്യാനാവും. യുവാക്കൾ എല്ലാ ദിവസവും രാവിലെ 20 മുതൽ 40വരെ പുഷ്​ അപ്പുകൾ ​െചയ്യണമെന്നും ബിപ്ലബ്​ ദേബ്​ പറഞ്ഞു. ത്രിപുരയിലെ കായിക സൗകര്യങ്ങളുടെ വികസനത്തിന്​ കൂടുതൽ ഫണ്ട്​ അനുവദിച്ചു തരണമെന്ന്​ അദ്ദേഹം കേന്ദ്ര കായിക വകുപ്പ്​ മന്ത്രിയോട്​ ആവശ്യപ്പെട്ടു.

Tags:    
News Summary - If Youth Take Fitness Challenge,Tripura Will Develop 56 Inch Chest: Biplab Deb-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.