ചെന്നൈ: ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ജാതിവിവേചനത്തിന്‍റെ പേരിൽ അധ്യാപകൻ രാജിവെച്ചു. ഐ.ഐ.ടി അസിസ്റ്റന്റ് പ്രൊഫസർ പി. വിപിനാണ് രാജിവെച്ചത്. കണ്ണൂർ പയ്യന്നൂർ സ്വദേശിയും ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് (എച്ച്.എസ്.എസ്) വിഭാഗം അസി.പ്രഫസറുമാണ് പി. വിപിൻ. ഫെബ്രുവരി 24 മുതൽ നിരാഹാര സമരത്തിനൊരുങ്ങുകയാണെന്ന് അദ്ദേഹം 'ദ ക്വിന്‍റി'നോട് പറഞ്ഞു.
ഇതിനോടകം വിപിന്‍റെ രാജിക്കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ''ഞാൻ മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് പോകുകയാണ്. 2019 മാർച്ചിൽ അവിടെ ചേർന്നതിന് ശേഷം എച്ച്.എസ്.എസ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് നേരിട്ട ജാതി വിവേചനമാണ് ഇൻസ്റ്റിറ്റ്യൂട്ട് വിടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. അധികാരസ്ഥാനത്തുള്ള വ്യക്തികളിൽ നിന്നാണ് വിവേചനം ഉണ്ടായിട്ടുള്ളത്'' വിപിന്‍ രാജിക്കത്തിൽ പറയുന്നു.
പല തവണ തനിക്ക് സ്ഥാപനത്തിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ നിയമ പരമായി നീങ്ങുമെന്നും വിപിൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.