ജമ്മു: ജമ്മുവിൽ അനധികൃതമായി താമസിക്കുന്ന 168 റോഹിങ്ക്യകളെ ജയിലിലടച്ചതായി അധികൃതർ. ഇവിടെ താമസിക്കുന്ന റോഹിങ്ക്യകളുടെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്ന ദൗത്യത്തിന് കഴിഞ്ഞ ദിവസം തുടക്കംകുറിച്ചിട്ടുണ്ട്.
മതിയായ രേഖകളില്ലാതെ നഗരത്തിൽ താമസിക്കുന്ന വിദേശികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഭരണകൂടം. സർക്കാർ രേഖയനുസരിച്ച് 13,700 വിദേശികൾ ജമ്മു, സാംബ ജില്ലകളിലുണ്ട്.
ഇതിൽ ബംഗ്ലാദേശികളുടെയും റോഹിങ്ക്യൻ മുസ്ലിംകളുടെയും എണ്ണം 2008നും 2016നും ഇടയിൽ 6000ത്തിലധികം വർധിച്ചുവെന്ന് കണക്കുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.