പാവപ്പെട്ടവൻ; ചാർ​േട്ടർഡ്​ വിമാനങ്ങളിൽ യാത്ര ചെയ്യാൻ കഴിയില്ലെന്ന്​ ഗെയ്​ക്​വാദ്​

ന്യൂഡൽഹി: വിമാനങ്ങളിൽ വിലക്ക് വന്നതിന് ശേഷം ഇന്നാദ്യമായി ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദ് ലോകസഭയിലെത്തി. ചാർേട്ടർഡ് വിമാനത്തിലാണ് മഹാരാഷ്ട്രയിൽ നിന്ന് എം.പി ഡൽഹിയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് താൻ പാവപ്പെട്ടവാനാണ് അതുകാരണം ചാർേട്ടഡ് വിമാനത്തിലെ നിരക്ക് തനിക്ക് നൽകാൻ സാധിക്കില്ലെന്നായിരുന്നു ഗെയ്ക്വാദി​െൻറ മറുപടി.

കഴിഞ്ഞ ആഴ്ച വിവിധ പേരുകളിൽ എയർ ഇന്ത്യ വിമാനങ്ങളിൽ യാത്ര നടത്താൻ ഗെയ്ക്വാദ് ശ്രമിച്ചിരുന്നു. പേരിന് മുമ്പ് ഇനിഷ്യലുകളും മറ്റ് ചേർത്തായിരുന്നു ശ്രമം. എന്നാൽ എയർ ഇന്ത്യ അധികാരികൾ മറ്റ് പേരുകളിൽ അദ്ദേഹത്തെ യാത്ര ചെയ്യാൻ അനുവദിച്ചിരുന്നില്ല. ഇനിയും ഗെയ്ക്വാദിന് യാത്ര അനുമതി നൽകിയില്ലെങ്കിൽ ലോക്സഭയിൽ പ്രക്ഷോഭം നടത്തുമെന്ന് ശിവസേന എം.പിമാർ  മുന്നറിയിപ്പ് നൽകിയിരുന്നു.

ബിസിനസ് ക്ലാസ് ടിക്കറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് ഗെയക്വാദ് എയർ ഇന്ത്യ ജീവനക്കാരനെ മർദ്ദിച്ചത്. ഇതിനെ തുടർന്നാണ് വിവിധ വിമാന കമ്പനികൾ അദ്ദേഹത്തിന് വിലക്കേർപ്പെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഗെയ്ക്വാദ് പാർലമെ ൻറിലെത്തിയിരുന്നില്ല.

Tags:    
News Summary - I'm Poor, Can't Afford to Charter Plane, Says 'Grounded' MP Ravindra Gaikwad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.