ന്യൂഡൽഹി: കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കമുള്ള ആരോഗ്യ പ്രവർത്തകരിൽ രോഗ ലക്ഷണമുള്ളവരെ മാത്രം കോവിഡ് പരിശോധനക്ക് വിധേയമാക്കിയാൽ മതിയെന്ന ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് (എയിംസ്) തീരുമാനത്തിനെതിരെ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (െഎ.എം.എ). മനുഷ്യത്വ വിരുദ്ധമായ നിലപാടാണിതെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എന്നിവർക്ക് െഎ.എം.എ കത്ത് നൽകി.
കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കമുണ്ടാകുന്ന ആരോഗ്യ പ്രവർത്തകർക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടായില്ലെങ്കിലും അവർ വൈറസ് വാഹകരാകാൻ സാധ്യതയുണ്ടെന്നും അവരിലൂടെ മറ്റുള്ളവർക്ക് രോഗം പകരാൻ സാധ്യതയുണ്ടെന്നും െഎ.എം.എ കത്തിൽ ചൂണ്ടികാട്ടി.
രോഗ ലക്ഷണമുള്ള ആരോഗ്യ പ്രവർത്തകർ മാത്രം കോവിഡ് ടെസ്റ്റ് നടത്തിയാൽ മതിയെന്നും പോസിറ്റീവായവർ മാത്രം ക്വറൻറീനിൽ പോയാൽ മതിയെന്നമുള്ള ഉത്തരവ് മനുഷ്യത്വവിരുദ്ധമാണെന്നും െഎ.എം.എ ചൂണ്ടികാട്ടി. സ്വന്തം ജീവനും കുടുംബാംഗങ്ങളുടെ ജീവനും അപകടത്തിലാക്കി സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരോട് ചെയ്യുന്ന അനീതിയാണിതെന്നും െഎ.എം.എ പറഞ്ഞു.
പോസിറ്റീവാകുന്ന ആരോഗ്യ പ്രവർത്തകർ രോഗലക്ഷണങ്ങളില്ലെങ്കിൽ പത്തു ദിവസത്തിനകം ജോലിക്ക് തിരിച്ചെത്തണമെന്നും എയിംസിെൻറ ഉത്തരവുണ്ട്. 17 ദിവസം ക്വറൻറീൻ വേണമെന്ന ആരോഗ്യ വകുപ്പിെൻറ നിർദേശം പോലും മറികടന്നുള്ള ഇൗ തീരുമാനം ആരോഗ്യ പ്രവർത്തകരുടെ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കുന്നതാണെന്നും െഎ.എം.എ കത്തിൽ ഉന്നയിച്ചു.
എയിംസ് ഉത്തരവ് പുറത്തിറക്കി ദിവസങ്ങൾക്കകമാണ് ഡോക്ടർമാരുടെ സംഘടന കടുത്ത എതിർപ്പുമായി രംഗത്തെത്തുന്നത്. ആരോഗ്യ ജീവനക്കാരുടെ കുറവ് പരിഹരിക്കാനായി ഏപ്രിൽ 23 നാണ് എയിംസ് വിവാദ ഉത്തരവ് പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.