ന്യൂഡൽഹി: വാരാന്ത്യത്തോടെ പല സംസ്ഥാനങ്ങളിലും മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട അതിതീവ്ര മഴ ഉണ്ടാകും.
അസം, മേഘാലയ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി റെക്കോഡ് മഴയാണ് പെയ്യുന്നത്. ആകെ 31 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടെ അടുത്ത അഞ്ച് ദിവസങ്ങൾ കൂടി കൊടുങ്കാറ്റും ഇടിമിന്നലോട് കൂടി മഴയും തുടരുമെന്ന് കാലാവസ്ഥ വകുപ്പ് ജാഗ്രത നൽകിയിട്ടുണ്ട്.
ഉത്തരേന്ത്യയിൽ ജമ്മു കശ്മീർ, ലഡാക്ക്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പടിഞ്ഞാറൻ ഹിമാലയൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അടുത്ത നാല് ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ തീവ്ര മഴയുണ്ടാകും.
ദക്ഷിണേന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും വിദർഭ, ചത്തീസ്ഗർ, മധ്യ പ്രദേശ് സംസ്ഥാനങ്ങളിലും സമാന സ്ഥിതി തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.