മുംബൈ: മഹാരാഷ്ട്ര സ്‌റ്റേറ്റ് ഇലക്‌ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡിന്റെ (എം.എസ്.ഇ.ഡി.സി.എൽ) എം.ഡിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഇലക്ട്രിക്കൽ കേൺട്രാക്ടറിൽനിന്ന് 13 ലക്ഷം രൂപ തട്ടിയെടുത്തു.
ഇതു സംബന്ധിച്ച് ഇയാൾ പൊലീസിൽ പരാതി നൽകി. മുംബൈക്കടുത്ത് ധൂലെയിലെ താമസക്കാരനായ കോൺട്രാക്ടർക്ക് അഞ്ജാത ഫോൺ വരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇയാളുടെ സ്ഥാപനം എം.എസ്.ഇ.ഡി.സി.എല്ലിന്റെ കരാറുകൾ ഏറ്റെടുത്തു നടത്തുന്നതാണ്.
എം.എസ്.ഇ.ഡി.സി.എൽ എം.ഡി ലേകേഷ് ചന്ദ്ര ഐ.എ.എസ് ആണ് വിളിക്കുന്നതെന്നും തന്റെ അമ്മാവൻ ആശുപത്രിയിൽ ആണെന്നും പെട്ടെന്ന് എട്ട് ലക്ഷം രൂപ അയക്കാനും ആവശ്യപ്പെട്ടാണ് ഫോൺ വരുന്നത്. എം.എസ്.ഇ.ഡി.സി.എല്ലിന്റെ കോൺട്രാക്ട് പണികൾ ഏറ്റെടുത്ത് ചെയ്യുന്നതിനാൽ ഇയാൾക്ക് സംശയമൊന്നും തോന്നിയിരുന്നില്ല.
വിളിച്ചയാൾ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് കോൺട്രാക്ടർ പണം ട്രാൻസ്ഫർ ചെയ്തു. കുറച്ചു സമയത്തിന് ശേഷം അതേ വ്യക്തി വീണ്ടും വിളിക്കുകയും അതേ അക്കൗണ്ടിലേക്ക് അഞ്ചു ലക്ഷം രൂപ അയക്കാനും ആവശ്യപ്പെടുകയായിരുന്നു. വീണ്ടും പണം കൈമാറിയ ശേഷം സംശയം തോന്നിയ ഇയാൾ പൊലീസിനെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.