രാജ്യത്ത്​ പ്രതിദിന കോവിഡ്​ കണക്കിൽ വൻ വർധന; 83,883 പുതിയ രോഗികൾ, മരണം 1043

ന്യൂഡൽഹി: രാജ്യത്ത്​ പ്രതിദിനം കോവിഡ്​ 19 ബാധിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ്​ വർധന. 24 മണിക്കൂറിനിടെ 83,883 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 38 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ലോകത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള അ​മേരിക്കയെയും ബ്രസീലിനെയും മറകടികടന്നാണ്​ രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ വൻ വർധന. 24 മണിക്കൂറിനിടെ 11,72,179 സാമ്പിളുകൾ രാജ്യത്ത്​ പരിശോധിച്ചു. ​ഇതുവരെ രാജ്യത്ത്​ 4.55 കോടി സാമ്പിളുകൾ പരിശോധിച്ചു.

24 മണിക്കൂറിനിടെ 1043 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 67,376 ആയി ഉയർന്നു. 29 ലക്ഷം പേരാണ്​ ഇതുവരെ കോവിഡിൽനിന്ന്​ മുക്തി നേടിയത്​. രാജ്യത്തെ രോഗമുക്തി നിരക്ക്​ 77 ശതമാനമായി.

മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. കൂടാതെ ആന്ധ്രാപ്രദേശ്​, തമിഴ്​നാട്​, കർണാടക എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുന്നുണ്ട്​. മഹാരാഷ്​ട്രയിൽ 17,433 പേർക്കും ​​​​​​​​​​​ആന്ധ്രാ​പ്രദേശിൽ 10,392 പേർക്കും പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. മഹാരാഷ്​ട്രയിൽ ഇതുവരെ 8,25,739 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 25,195 മരണവും റിപ്പോർട്ട്​ ചെയ്​തു. ആന്ധ്രയിൽ ഇതുവരെ 4,55,531പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

Tags:    
News Summary - In 24 Hours India Sees 83,883 Covid Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.