വോട്ടെണ്ണലിൽ ക്രമക്കേട്; കോടതിയെ സമീപിക്കാനൊരുങ്ങി മഹാസഖ്യം

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറിനടന്നിട്ടുണ്ടെന്ന് ആരോപിച്ച് മഹാസഖ്യം കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പട്ന ഹൈകോടതിയെയോ സുപ്രീംകോടതിയേയോ സമീപിക്കാനാണ് ആലോചിക്കുന്നത്. നിയമവിദഗ്ധരുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന് ആർ.ജെ.ഡി അറിയിച്ചു.

വോട്ടെണ്ണലില്‍ 12 സീറ്റുകളില്‍ അട്ടിമറി നടന്നതായാണ് ആര്‍.ജെ.ഡി പറയുന്നത്. 500ല്‍ കുറഞ്ഞ വോട്ടുകള്‍ക്ക് തോറ്റ മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെണ്ണണമെന്ന മഹാസഖ്യത്തിന്‍റെ ആവശ്യം തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളിയതോടെയാണ് കോടതിയെ സമീപിക്കുന്നതെന്നാണ് അറിയുന്നത്. 119 സീറ്റുകളിൽ വിജയം അവകാശപ്പെട്ട് ഒരു പട്ടികയും ആർ.ജെ.‍ഡി പുറത്തിറക്കിയിരുന്നു.

ബിഹാർ വോട്ടെണ്ണൽ അട്ടിമറി ശ്രമം നടക്കുന്നതായി ആർ.ജെ‍‍.ഡ‍ി ചൊവ്വാഴ്ച രാത്രി തന്നെ പരാതിപ്പെട്ടിരുന്നു. എന്നാൽ ആരോപണം തിരഞ്ഞെടുപ്പ് കമീഷൻ നിഷേധിച്ചിരുന്നു. കോൺഗ്രസും സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു. 


Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.