കോവിഡ്​ ബാധിതരല്ലാത്ത 32 പേർക്ക്​ ബ്ലാക്ക്​ ഫംഗസ്​: സ്​റ്റിറോയി​ഡി​െൻറ അമിത ഉപയോഗമാണ്​ കാരണമെന്ന്​ ഡോക്​ടർമാർ

അമൃത്​സർ: പഞ്ചാബി​ൽ ഇതുവരെ 158 ബ്ലാക്ക്​ ഫംഗസ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​ 126 പേർക്ക്​ മാത്രവും. കോവിഡ്​ സ്​ഥിരീകരിക്കാത്ത 32 പേർക്ക്​ ബ്ലാക്ക്​ ഫംഗസ്​ സ്​ഥിരീകരിച്ചതോടെ സ്​റ്റിറോയിഡുകളുടെ അമിത ഉപയോഗമാണ്​ ബ്ലാക്ക്​ ഫംഗസിന്​ കാരണമെന്ന നിഗമനത്തിൽ ഡോക്​ടർമാർ.

കോവിഡ്​ ബാധയെ തുടർന്നല്ല ബ്ലാക്ക്​ ഫംഗസ്​ കേസുകൾ കൂടുന്നത്​. സ്​റ്റിറോയിഡ്​ അമിതമായി ഉപയോഗിക്കുന്നതാണ്​ ഇതി​െൻറ കാരണമെന്നും ഡോക്​ടർമാർ പറയുന്നു.

ഫംഗസ്​ സ്​ഥിരീകരിച്ച 32 പേരും വിവിധ അസുഖങ്ങൾക്കായി സ്​റ്റിറോയിഡ്​ ഉപയോഗിച്ച്​ പോന്നിരുന്നു. രോഗപ്രതി​രോധ ശേഷി കുറഞ്ഞ ഇത്തരക്കാരിലാണ്​ ബ്ലാക്ക്​ ഫംഗസ്​ കൂടുതലായി കാണുന്നതെന്നും പഞ്ചാബ്​ നോഡൽ ഒാഫിസർ ഡോ. ഗഗൻദീപ്​ സിങ്​ പറഞ്ഞു. 'ബ്ലാക്ക്​ ഫംഗസ്​ ഒരു പകർച്ചവ്യാധിയല്ല. നേരത്തേ സ്​ഥിരീകരിക്കകയും ചികിത്സ ആ​രംഭിക്കുകയും ചെയ്​താൽ ഇത്​ ഭേദമാക്കാൻ സാധിക്കും. അമിതമായി സ്​റ്റിറോയിഡ്​ ഉപയോഗിക്കുന്നവർക്ക്​ ബ്ലാക്ക്​ ഫംഗസ്​ ബാധിക്കാനുള്ള സാധ്യത കൂടും' -അദ്ദേഹം പറഞ്ഞു.

'സ്​റ്റിറോയിഡുകളുടെ അമിത ഉപയോഗമാണ്​ ഇതിന്​ കാരണം. ഡോക്​ടർമാർക്ക്​ സ്​റ്റിറോയിഡിന്​ പകരം മറ്റു മരുന്നുകൾ ഉപയോഗിക്കാൻ നിർദേശം നൽകി. മറ്റു മരുന്നുകൾ ഉപയോഗിച്ച്​ ചികിത്സ രീതി തീരുമാനിക്കണം' -ഡോ. കെ.കെ. തൽവാർ പറഞ്ഞു.

മേയ്​ 19ന്​ പഞ്ചാബ്​ സർക്കാർ പകർച്ചവ്യാധി നിയമത്തി​െൻറ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന്​ ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ ഫംഗസ്​ ബാധ തടയാനുള്ള അവശ്യമരുന്നുകൾ ലഭ്യമാക്കാൻ മുഖ്യമന്ത്രി അമരീന്ദർ സിങ്​ നിർദേശം നൽകുകയും ​ചെയ്​തു. 

Tags:    
News Summary - In Punjab 32 non-Covid patients contract black fungus, doctors blame excessive dosage of steroids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.