ന്യൂഡൽഹി: ഡൽഹിയിൽ കർഷക പ്രക്ഷോഭം തുടരുന്ന ടിക്രി അതിർത്തിയിൽ വീണ്ടും കർഷക ആത്മഹത്യ. ഹരിയാന സ്വദേശിയായ 55കാരനാണ് ഞായറാഴ്ച രാവിലെ ആത്മഹത്യ ചെയ്തത്.
ഹിസാർ ജില്ലക്കാരനായ രജ്ബീറിനെ പ്രക്ഷോഭ ഭൂമിയിൽനിന്ന് ഏഴുകിലോമീറ്റർ അകലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ മൂന്ന് മാസമായി തുടരുന്ന പ്രക്ഷോഭത്തിൽ പെങ്കടുത്തിരുന്ന വ്യക്തിയാണ് ഇദ്ദേഹം.
മൃതദേഹത്തിൽനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചാണ് താൻ ജീവൻ കളയുന്നതെന്ന് രജ്ബീർ ആത്മഹത്യ കുറിപ്പിൽ പറയുന്നു. തന്‍റെ അവസാന ആഗ്രഹമായി കണക്കാക്കി കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം പറയുന്നു.
കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് കർഷകരാണ് മാസങ്ങളായി ഡൽഹി അതിർത്തിയിൽ തമ്പടിച്ച് പ്രതിഷേധിക്കുന്നത്. പ്രക്ഷോഭത്തിൽ പങ്കെടുത്ത നിരവധി കർഷകർ കേന്ദ്രത്തിന്‍റെ നയങ്ങളിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.