യു.പിയിൽ 17കാരിയെ ബലാത്സംഗം ചെയ്​ത സന്യാസിക്കെതിരെ കേസ്​

ബല്ലിയ: ഉത്തർപ്രദേശിൽ 17കാരിയെ ബലാത്സംഗം ചെയ്​ത സന്യാസിക്കെതിരെ കേസ്​. ബല്ലിയ ജില്ലയിലെ ഖൈറ മഠത്തിലെ മുഖ്യ പുരോഹിതനെതിരെയാണ്​ പോക്​സോ പ്രകാരം കേസ്​​.

പെൺകുട്ടിയുടെ പരാതിയിൽ വെള്ളിയാഴ്ചയാണ്​ മൗനി ബാബക്കെതിരെ കേസ്​ രജിസ്റ്റർ ചെയ്​തത്​. അഞ്ചുവർഷമായി തുടരുന്ന ബലാത്സംഗ​ത്തിനെതിരെ പെൺകുട്ടി പൊലീസിൽ നിരന്തര പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയാറായിരുന്നില്ല. തുടർന്ന്​ ​കോടതിയെ സമീപിക്കുകയായിരുന്നു പെൺകുട്ടി. ഇതോടെ സന്യാസിക്കെതി​രായ എഫ്​.ഐ.ആർ ഹാജരാക്കാൻ കോടതി പൊലീസിനോട്​ ആവശ്യപ്പെടുകയായിരുന്നു.

പെൺകുട്ടിയുടെ അടുത്ത ബന്ധുവാണ്​ അറസ്റ്റിലായ സന്യാസി. പിതാവിന്‍റെ മരണശേഷം പഠനത്തിനായി പെൺകുട്ടിയെ ഇയാൾ മഠത്തിലേക്ക്​ കൂട്ടികൊണ്ടുപോരുകയായിരുന്നു. ശേഷം ​ഇയാൾ പെൺകുട്ടിയെ നിരന്തരം ബലാത്സംഗം ചെയ്​തു. കഴിഞ്ഞ അഞ്ചുവർഷമായി സന്യാസി ഉപദ്രവിച്ചിരുന്നതായി പെൺകുട്ടി മൊഴിനൽകിയതായാണ്​ വിവരം.

Tags:    
News Summary - In UP Khaira Mutt chief priest booked for raping teenager

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.