വിദ്യാർഥിയുടെ മുഖത്ത് അടിപ്പിച്ച കേസ് ഒത്തുതീർക്കാൻ സമ്മർദം ചെലുത്തുന്നതായി പിതാവിന്റെ പരാതി

ലഖ്നോ: യു.പിയിൽ അധ്യാപിക സഹപാഠികളെ കൊണ്ട് മുസ്‍ലിം വിദ്യാർഥിയുടെ മുഖത്ത് തല്ലിച്ച കേസ് ഒത്തുതീർക്കാൻ ശ്രമം നടക്കുന്നുവെന്ന് പരാതി. ഗ്രാമതലവനും കർഷക നേതാവ് നരേഷ് ടികായത്തും കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. 'ദ ഇന്ത്യൻ എക്സ്പ്രസ്' പത്രമാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

ഈ മാസം 24നാണ് തൃപ്ത ത്യാഗിയെന്ന അധ്യാപിക മുസ്‍ലിം വിദ്യാർഥിയെ ക്ലാസിൽ എഴുന്നേൽപ്പിച്ച് നിർത്തി മറ്റ് വിദ്യാർഥികളെ കൊണ്ട് അടിപ്പിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധ്യാപികക്കെതിരെ വൻ പ്രതിഷേധവും ഉയർന്നിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ യു.പി പൊലീസ് അധ്യാപികക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

അതേസമയം, ഹോം വർക്ക് ചെയ്യാത്തതിനാലാണ് കുട്ടിയെ ശിക്ഷിച്ചതെന്നാണ് അധ്യാപികയുടെ ന്യായീകരണം. ഭിന്നശേഷിക്കാരിയായ തനിക്ക് കസേരയിൽനിന്ന് എഴുന്നേൽക്കാനാവില്ല. അതുകൊണ്ടാണ് മറ്റു കുട്ടികളെക്കൊണ്ട് തല്ലിച്ചത്. കർഷക നേതാവ് നരേഷ് ടികായത്ത് ഗ്രാമത്തിലെത്തി തല്ലിയവനേയും തല്ലേറ്റവനെയും പരസ്പരം ആലിംഗനം ചെയ്യിപ്പിച്ചിരുന്നു.

Tags:    
News Summary - In UP village where boy was beaten in class, pressure mounts on family to ‘compromise’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.