ന്യൂഡൽഹി: കോൺഗ്രസിന് കുരുക്കായി ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 1700 കോടി രൂപ ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് നോട്ടീസയച്ചത്. 2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസിന് വലിയ തിരിച്ചടിയായി ഈ നീക്കം.
2017-18 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ നികുതി പുനർ നിർണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്തുള്ള കോൺഗ്രസിന്റെ ഹരജി ഡൽഹി ഹൈകോടതി വ്യാഴാഴ്ച തള്ളിയിരുന്നു. അതിനു പിന്നാലെയാണ് ആദായ നികുതിവകുപ്പിന്റെ നടപടി. 2014–15 മുതൽ 2016-17 വരെയുള്ള പുനര്‍നിർണയം ചോദ്യം ചെയ്തുള്ള ഹർജിയും ഡൽഹി ഹൈകോടതി മുമ്പ് തള്ളിയിരുന്നു.
എന്നാൽ രേഖകളുടെ പിൻബലമില്ലാത്ത നോട്ടീസാണിതെന്നും ആദായ നികുതി വകുപ്പിന്റെ നടപടി കോടതിയിൽ ചോദ്യം ചെയ്യുമെന്നും കോൺഗ്രസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.