മുംബൈ: വിദേശത്തുള്ള ഇന്ത്യക്കാരിൽനിന്ന് അവരുടെ വിദേശ ബാങ്ക് വിവരങ്ങൾ ആരാഞ്ഞ് ആദായ നികുതി റിട്ടേൺ േഫാറത്തിൽ പ്രത്യേക കോളം. ആദ്യമായാണ് ഇത്തരം വിവരങ്ങൾ ചോദിക്കുന്ന കോളം റിട്ടേൺ ഫോറമായ െഎ.ടി.ആർ-2ൽ ഉൾപ്പെടുന്നത്. എന്നാൽ, വിവരങ്ങൾ വെളിപ്പെടുത്തൽ നിർബന്ധമാക്കി കേന്ദ്രം നിലവിലെ ആദായ നികുതി നിബന്ധനകളിൽ മാറ്റംവരുത്തുകയോ സർക്കുലർ പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല. വിദേശ ബാങ്ക് വിവരങ്ങൾ തേടുന്നതിെൻറ ഉദ്ദേശ്യങ്ങളും വ്യക്തമാക്കിയിട്ടില്ല.
പ്രവാസികളെല്ലാം വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിവരം നൽകണമെന്ന് ആദായ നികുതി വകുപ്പ്വൃത്തങ്ങളിൽ ചിലർ പറയുേമ്പാൾ അതല്ല; ഇന്ത്യയിൽ ബാങ്ക് അക്കൗണ്ടില്ലാത്തവരും വിദേശത്തുമാത്രം അക്കൗണ്ടുള്ളവരുമായ എൻ.ആർ.െഎകൾ മാത്രം വിദേശ ബാങ്ക് വിവരങ്ങൾ നൽകിയാൽ മതിയെന്നാണ് മറ്റു ചിലർ പറയുന്നത്. വിദേശത്തും സ്വദേശത്തും ബാങ്ക് അക്കൗണ്ടുള്ളവർ നാട്ടിലേത് മാത്രം വെളിപ്പെടുത്തിയാൽ മതിയെന്നാണ് പറയുന്നത്.
ഇന്ത്യയിൽ കള്ളപ്പണ വേട്ട സജീവമായതോടെ സ്വിറ്റ്സർലൻഡ് അടക്കമുള്ള നാടുകളിലെ ബാങ്കുകളിൽ പണം നിക്ഷേപിച്ചവർ അവിടെനിന്ന് ദുബൈ, സിംഗപ്പൂർ, ഹോേങ്കാങ് തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകളിലേക്ക് പണം മാറ്റിയ സാഹചര്യത്തിലാണ് ഇൗ നീക്കമെന്നാണ് പറയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.