ബംഗളൂരു: കർണാടക ഉൗർജമന്ത്രി ഡി.കെ ശിവകുമാറിെൻറ വീട്ടിൽ ആദായ നികുതി റെയ്ഡ് രണ്ടാം ദിനവും തുടരുന്നു. കർണാടകയിലെ 39 സ്ഥലങ്ങളിലും ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലെ ശിവകുമാറിെൻറ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലുമാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോർട്ട്.
ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച റെയ്ഡിൽ പണം പിടിച്ചെടുത്തതായി വാർത്തകളുണ്ടായിരുന്നു. 5 കോടി രൂപ പിടിച്ചെടുത്തെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇത്തരം വാർത്തകൾ സ്ഥിരീകരിക്കാൻ ആദായ നികുതി വകുപ്പ് തയാറായിട്ടില്ല.
രാഷ്ട്രീയ പ്രേരിതമായാണ് റെയ്ഡ് നടത്തിയതെന്ന വാദമാണ് കോൺഗ്രസ് ഉയർത്തുന്നത്. ഇൗ വിഷയം രാജ്യസഭയിലും ബുധനാഴ്ച പാർട്ടി ഉയർത്തിയിരുന്നു. ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എമാരെ സംരക്ഷിക്കുന്നത് കൊണ്ടാണ് ശിവകുമാറിനെതിരെ തിരിയാൻ ബി.ജെ.പിയെ പ്രേരിപ്പിച്ചതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.