ബംഗളൂരു: കർണാടകയിൽ മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് നടത്തുന്ന ബംഗളൂരു സിദ്ധർഥ മെഡിക്കൽ കോളജിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. മെഡിക്കൽ കോളജിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് ഇന്ന് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം പരമേശ്വരയുമായി ബന്ധപ്പെട്ട 30 ഇടങ്ങളിലായി നടത്തിയ റെയ്ഡിൽ 4.52 കോടി രൂപ പിടിച്ചെടുത്തിരുന്നു.
വ്യാഴാഴ്ച പരമേശ്വരയുടെ വസതിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ബംഗളൂരു സദാശിവ നഗറിലെ വസതിയിലും നെലമംഗലയിലെ മെഡിക്കൽ കോളജിലും തുമകുരുവിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമടക്കം 30ഒാളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
കർണാടകയിൽ ബി.ജെ.പി സർക്കാറിെൻറ ആദ്യ നിയമസഭ സമ്മേളനം ആരംഭിച്ച ദിവസംതന്നെയായിരുന്നു തുമകുരുവിലെ എം.എൽ.എകൂടിയായ പരമേശ്വരയുടെ വീട്ടിലെയും സ്ഥാപനങ്ങളിലെയും റെയ്ഡ്.
കോൺഗ്രസ് മുൻ എം.പിയും എം.എൽ.സിയുമായിരുന്ന ആർ.എൽ. ജാലപ്പയുടെ ദൊഡ്ഡബല്ലാപുര തുബഗരെയിലെ വസതിയിലും കോലാറിലെ ജാലപ്പ മെഡിക്കൽ കോളജിലും ചിക്കബല്ലാപുര ഉപതെരെഞ്ഞടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി പരിഗണിക്കപ്പെടുന്ന ജി.എച്ച്. നാഗരാജുവിെൻറ വീട്ടിലും സമാന്തരമായി റെയ്ഡ് നടന്നിരുന്നു.
ഉപമുഖ്യമന്ത്രിപദവും ബംഗളൂരു വികസന മന്ത്രിപദവും സ്വകാര്യ നേട്ടങ്ങൾക്കായി ഉപയോഗപ്പെടുത്തി എന്നതടക്കമുള്ള ആരോപണങ്ങളാണ് പരമേശ്വരക്കെതിരെയുള്ളതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.