ഇന്ത്യയുടെ ജനാധിപത്യം ചൈനക്ക് ഇഷ്ടമല്ലെന്ന് അധിർ രജ്ഞൻ ചൗധരി

ന്യൂഡൽഹി: ഇന്ത്യയുടെ ജനാധിപത്യം ചൈനക്ക് ഇഷ്ടമല്ലെന്ന് കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിർ രജ്ഞൻ ചൗധരി. ചൈനയുടെ കാര്യത്തിൽ പ്രതിപക്ഷത്തിന്‍റെ അഭിപ്രായം കേൾക്കണമെന്നും കേന്ദ്ര സർക്കാറിനോട് ചൗധരി ആവശ്യപ്പെട്ടു.

ചൈനീസ് സമ്പദ് വ്യവസ്ഥ ഇന്ത്യയെക്കാൾ ശക്തമാണ്. ചൈനീസ് സൈന്യവും ഇന്ത്യയെക്കാൾ ശക്തമാണ്. ഇന്ത്യയെക്കാൾ വലുതാണ് ചൈന‍യുടെ വ്യാപ്‌തി. എന്നാൽ, ജനാധിപത്യത്തിൽ ചൈനയെക്കാൾ ശക്തമാണ് ഇന്ത്യ. നമ്മൾ ജനങ്ങളുടെ പ്രതിനിധികളാണ്. നമ്മുടെ രാജ്യത്തിന്‍റെ ജനാധിപത്യ പാരമ്പര്യം പോഷിപ്പിക്കണമെന്നും അധിർ രജ്ഞൻ ചൗധരി പറഞ്ഞു.

പ്രതിപക്ഷ സ്വാതന്ത്ര്യം അംഗീകരിച്ച് വേണം ജനാധിപത്യം ശക്തിപ്പെടുത്തേണ്ടതെന്നും ചൗധരി ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.