ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുെട എണ്ണം 37 ലക്ഷത്തിലേക്ക് അടുക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 69,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 36,91,167 ലക്ഷമായി. നിലവിൽ 7,85,996 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
ചൊവ്വാഴ്ച രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ 819 പേർ കൂടി മരിച്ചതോടെ കോവിഡ് മരണസംഖ്യ 65,288 ആയി. ഒൗദ്യോഗിക റിപ്പോർട്ട് പ്രകാരം രാജ്യത്തെ മരണനിരക്ക് 1.77 ശതമാനമാണ്. 28.39 ലക്ഷം ആളുകൾ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 76.94 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് വ്യാപനത്തിെൻറ സാഹചര്യത്തിൽ ഐ.സി.എം.ആർ കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 10.16 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആർ അറിയിച്ചു. 4.33 കോടി പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യയാണ് ഒന്നാംസ്ഥാനത്തുള്ളത്. ആഗോളതലത്തിലുള്ള കോവിഡ് ബാധിതരുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. യു.എസും ബ്രസീലുമാണ് ഇന്ത്യക്ക് മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.