ന്യൂഡൽഹി: നിയന്ത്രണ രേഖ മറികടന്ന ചൈനീസ് സൈനികനെ ഇന്ത്യൻ പട്ടാളം പിടികൂടി. പിടിയിലായ പീപ്ൾസ് ലിബറേഷൻ ആർമി ഭടെൻറ കാര്യത്തിൽ നടപടിക്രമങ്ങൾ പിന്തുടരുകയാണെന്നും നിയന്ത്രണ രേഖ മറികടക്കാനുണ്ടായ സാഹചര്യം അന്വേഷിക്കുകയാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ലഡാകിലെ തെക്കൻ പാങ്ങോങ് സോ തടാക മേഖലയിലെ ഇന്ത്യൻ ഭാഗത്ത് ജനുവരി എട്ടിന് പുലർച്ചയാണ് ഭടനെ കണ്ടത്. നിയന്ത്രണരേഖ മുറിച്ചുകടന്നയുടൻ ഇയാളെ ഇന്ത്യൻ സൈന്യം കസ്റ്റഡിയിലെടുത്തു. ഒക്ടോബറിന് ശേഷം രണ്ടാം തവണയാണ് ഇന്ത്യൻ ഭൂപ്രദേശത്തേക്ക് ചൈനീസ് ഭടൻ നിയന്ത്രണ രേഖ മുറിച്ചുകടന്നെത്തുന്നത്. ഡെംചോക് സെക്ടറിൽനിന്ന് പിടികൂടിയ ഭടനെ ഇന്ത്യൻ സേന നേരത്തേ തിരിച്ചയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.