ന്യൂഡൽഹി: ഹരിയാനയും മഹാരാഷ്ട്രയും തെരഞ്ഞെടുപ്പിന് ഒരുങ്ങവെ, ഇന്ത്യ സഖ്യത്തിലെ നേതാക്കളുടെ നിർണായക യോഗം ഈ ആഴ്ച ഡൽഹിയിൽ ചേർന്നേക്കും. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം സഖ്യത്തിലെ നേതാക്കളുടെ ആദ്യ യോഗമാവും ഇത്.
തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി ജൂൺ ഒന്നിന് ചേർന്ന യോഗത്തിൽ മമതയുടെ അസാന്നിധ്യം ചർച്ചയായിരുന്നു. എന്നാൽ, പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് മൂലമാണ് താനെത്താതിരുന്നതെന്ന് പിന്നീട് മമത വ്യക്തമാക്കിയിരുന്നു.
യോഗം ഏതു ദിവസം നടക്കുമെന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനമാവേണ്ടതുണ്ടെന്ന് നേതാക്കൾ പറഞ്ഞു. സഖ്യത്തിലെ നേതാക്കളിൽ വലിയ പങ്കും പാർലമെന്റ് സമ്മേളനത്തിനായി ഡൽഹിയിൽ എത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഡൽഹിയിലെത്തിയ ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെ ഈ ദിവസങ്ങളിൽ പ്രതിപക്ഷത്തിലെ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.