ഇ​​ന്ത്യ,​ ചൈ​​ന സേ​​ന​​ക​​ൾ ഒ​​രു​​മി​​ച്ചെ​​ത്തി; ക​​ട​​ൽ​​ക്കൊ​​ള്ള​​ക്കാ​​രെ തു​​ര​​ത്തി

ന്യൂഡൽഹി: ഏദൻ കടലിടുക്കിൽ സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ചരക്കുകപ്പലിലെ 18 ജീവനക്കാരെ ഇന്ത്യ, ചൈന നാവികസേനകളുടെ സംയുക്ത ഒാപറേഷനിലൂടെ രക്ഷിച്ചു. ഇന്ത്യൻ, ചൈനീസ് യുദ്ധക്കപ്പലുകൾ ഒരുമിച്ചെത്തിയതോടെ കടൽക്കൊള്ളക്കാർ രക്ഷപ്പെട്ടു.  ഫിലിപ്പീൻകാരായ 19 ജീവനക്കാരുമായി മലേഷ്യയിലെ കേലാങ്ങിൽനിന്ന് യമനിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പലാണ് സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയത്. 

കപ്പലി​െൻറ ക്യാപ്റ്റനും ജീവനക്കാരും ഒരുമുറിയിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇവരുമായി ഇന്ത്യൻ കപ്പലുകൾ ബന്ധപ്പെട്ടു. ചൈനീസ് കപ്പലിലെ 18 സൈനികർ കൊള്ളക്കാരെ നേരിടാൻ കപ്പലിൽ പ്രവേശിച്ചപ്പോൾ ഇന്ത്യൻ സേന വാർത്തവിനിമയ ബന്ധം നിയന്ത്രിക്കുകയും ഹെലികോപ്ടറുകൾ ഉപയോഗിച്ച് ചൈനീസ് നാവികർക്ക് സംരക്ഷണ കവചമൊരുക്കുകയും ചെയ്തു.  തുടർന്ന്, കൊള്ളക്കാരെ തുരത്തി ജീവനക്കാരെ മോചിപ്പിക്കുകയായിരുന്നുവെന്ന് നാവികസേന വക്താവ് കാപ്റ്റൻ ഡി. ശർമ അറിയിച്ചു.

ഒ.എസ് 35 എന്ന ചരക്കുകപ്പൽ ആക്രമിക്കപ്പെട്ടതായി വിവരം കിട്ടിയ ഉടൻ ഇന്ത്യൻ നാവികസേന െഎ.എൻ.എസ് മുംബൈ, െഎ.എൻ.എസ് തർകാഷ് എന്നീ യുദ്ധക്കപ്പലുകളും ചൈനീസ് നാവികസേന യൂലിൻ എന്ന യുദ്ധക്കപ്പലും അയക്കുകയായിരുന്നു. ചൈനീസ് സംഘം രക്ഷാദൗത്യത്തിനു പോയപ്പോൾ ഇന്ത്യൻ നാവിക ഹെലികോപ്ടർ കപ്പലിെന നിരീക്ഷിക്കുകയും കടൽക്കൊള്ളക്കാരുടെ സാന്നിധ്യം പരിശോധിക്കുകയും ചെയ്തു. മേഖലയിലെ കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുന്ന ബ്രിട്ട​െൻറ സമുദ്രമാർഗ വ്യാപാര സംഘടന യു.കെ.എം.ടി.ഒ അറിയിച്ചതിനെ തുടർന്നാണ് ഇന്ത്യ രക്ഷാദൗത്യത്തിൽ പങ്കാളിയായത്. പാകിസ്താൻ, ഇറ്റാലിയൻ യുദ്ധക്കപ്പലുകളും എത്തിയിരുന്നു.

അരുണാചൽ പ്രദേശിലെ തവാങ്ങിൽ ദലൈലാമ സന്ദർശിച്ചതുൾെപ്പടെ നിരവധി വിഷയങ്ങളിൽ ഇന്ത്യ-ചൈന നയതന്ത്രബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളുടെയും സംയുക്ത ഒാപറേഷൻ. ഒാപറേഷന് സഹകരണം നൽകിയതിന് ചൈനീസ് നാവികസേന ഇന്ത്യൻ സേനക്ക് നന്ദി അറിയിച്ചു. ഇന്ത്യൻസേന തിരിച്ചും നന്ദിയറിയിച്ചു.

Tags:    
News Summary - india china army together to fight against looters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.