ന്യൂഡൽഹി: ഇന്ത്യയും ചൈനയും അതിർത്തി പങ്കിടുന്ന ലഡാക്കിൽ സംഘർഷത്തിന് വ്യാഴാഴ്ചയും അയവുവന്നില്ല. ലഡാക്കിലെ നാല് സെക്ടറുകളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇരു രാജ്യങ്ങളും തയാറായിട്ടില്ല. ഗൽവാൻ താഴ്വര, പാങോങ് സു സെക്ടറുകളിലാണ് സംഘർഷം തുടരുന്നത്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കഴിഞ്ഞ ദിവസം ചൈന വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നുവെങ്കിലും കാര്യങ്ങൾ സാധാരണ നിലയിലായിട്ടില്ല.
ഗൽവാൻ തോടിന് കുറുകെ പാങോങ് തടാകത്തിനരികിലെ നിരീക്ഷണ പോസ്റ്റിലേ ക്ക് 60 മീറ്റർ നീളത്തിൽ പാലം നിർമിക്കുന്നത് തടയുകയാണ് ചൈനയുടെ ലക്ഷ്യം.അതിനായി ഗൽവാൻ താഴ്വരയിലെ നാല് സെക്ടറുകളിൽ ചൈന സൈനികരെ വിന്യസിച്ചിരിക്കുകയാണ്.
എന്നാൽ, തങ്ങളുടെ ഭൂമിയിൽ പാലമോ റോഡോ നിർമിക്കാനുള്ള അവകാശം ആർക്കും തടയാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യൻ സുഖോയ് 27 യുദ്ധ വിമാനങ്ങൾക്ക് തുല്യമായ ചൈനയുടെ െജ 11ജെറ്റ് വിമാനങ്ങൾ മേഖലയിൽ സദാ നിരീക്ഷണം നടത്തുന്നുണ്ട്്. അതേസമയം, പടിഞ്ഞാറ് ഭാഗത്ത് ഗിൽഗിത് ബാൽടിസ്ഥാനിൽ പാക് സൈനിക നീക്കവും നടക്കുന്നുണ്ട്. കാരക്കോറം പാസിലെ ദൗലത്ത് ബാഗ് ഓൽഡീയിലേക്ക് 255 കിലോമീറ്ററിൽ ഇന്ത്യ നിർമിക്കുന്ന റോഡിെൻറ ഭാഗമായാണ് ഗൽവാനിൽ പാലം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.