ബെയ്ജിങ്: സിക്കിം മേഖലയിെല അതിർത്തിപ്രശ്നത്തിൽ സ്വരം കടുപ്പിച്ച ചൈന ഇന്ത്യക്ക് വീണ്ടും താക്കീത് നൽകി. ഡോക്ലാം പീഠഭൂമിയിൽനിന്ന് ഇന്ത്യൻ സൈനികർ പിൻവാങ്ങണെമന്നും ദേശീയസുരക്ഷക്കുള്ള തങ്ങളുടെ ദൃഢനിശ്ചയത്തെ വിലകുറച്ച് കാണരുതെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ വു ക്വിയാൻ വ്യക്തമാക്കി.
‘ചൈനയുടെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കുക പീപ്ൾസ് ലിബറേഷൻ ആർമിയുടെ (പി.എൽ.എ) ചുമതലയാണ്. സേനയുടെ 90 വർഷത്തെ ചരിത്രം ഇത് തെളിയിച്ചതാണ്. എളുപ്പത്തിൽ ഒരു മലയെ കുലുക്കാൻ കഴിഞ്ഞെന്നുവരും. എന്നാൽ, തങ്ങളുടെ സൈന്യത്തെ ഒന്നിളക്കാൻ പോലും കഴിയില്ല’-പി.എൽ.എ സ്ഥാപിച്ചതിെൻറ വാർഷികാചരണ ചടങ്ങിനോടനുബന്ധിച്ച് നടന്ന വാർത്തസമ്മേളനത്തിൽ വു ക്വിയാൻ പറഞ്ഞു. എന്തുവിലകൊടുത്തും തങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു.
തിബത്തിലെ യാദോങ്ങിൽനിന്ന് ഇന്ത്യൻ ഭാഗത്തേക്ക് ചൈന റോഡ് നിർമാണം തുടങ്ങിയതോടെയാണ് സിക്കിം മേഖലയിലെ ഡോക്ലാമിലേക്ക് ഇന്ത്യൻ സൈന്യം നീങ്ങിയത്. ഒരു മാസത്തിലേറെയായി ഇരുരാജ്യങ്ങളുടെയും സൈന്യം ഇവിടെ മുഖാമുഖം നിൽക്കുകയാണ്.
ബ്രിക്സിന് കീഴിലുള്ള സുരക്ഷഫോറത്തിെൻറ യോഗം ജൂലൈ 27, 28 തീയതികളിൽ ബെയ്ജിങ്ങിൽ ചേരുന്നുണ്ട്. ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ സംബന്ധിക്കും. അതിർത്തി പ്രശ്നം ചൈനീസ് അധികൃതരുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചചെയ്യുമെന്നാണ് കരുതുന്നത്. അതേസമയം, ചൈനയുടെ സ്റ്റേറ്റ് കൗൺസിലർ യാങ് ജയേചും ഡോവലും തമ്മിൽ ഉഭയകക്ഷിചർച്ചക്ക് സാധ്യത തെളിഞ്ഞതായി ചൈനീസ്വൃത്തങ്ങൾ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.