ന്യൂഡൽഹി: ലഡാകിലെ പാങോങ് തടാകത്തിനു സമീപം അതിർത്തിയിൽ ഇന്ത്യൻ സൈനികരും ൈചനീസ് സൈന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടലിെൻറ വിഡിയോ പുറത്ത്. ആയുധങളില്ലാതെ പരസ്പരം കല്ലെറിഞ്ഞും മറ്റും ആക്രമിക്കുന്നതിൻറ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
അതിർത്തി കടന്നെത്തിയ ചൈനീസ് സൈന്യത്തെ ഇന്ത്യൻ സൈന്യം ചെറുക്കുന്നതാണ് ദൃശ്യങ്ങൾ. അഞ്ചുഡസനോളം വരുന്ന ഇന്ത്യന്‍ സൈനികരാണ് അതിര്‍ത്തികടന്നെത്തിയ ചൈനീസ് സൈനികരെ ചെറുത്തു നിന്നത്. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും കരസേനയിലെ സൈനികരുമാണ് ചൈനീസ് സൈന്യത്തെ ചെറുത്തു തോല്‍പ്പിച്ചത്.
ലഡാക്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുസൈനികരും തമ്മില്‍ ഏറ്റുമുട്ടുന്ന സംഭവം ഉണ്ടാകുന്നത്. ദോക്ലാം വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ലഡാക്കിലെ സംഘര്‍ഷം പുറത്തുവരുന്നത്.
#FirstOnThePrint Video of Indian & Chinese soldiers clashing at Pangong lake in Ladakh on August 15. @manupubby pic.twitter.com/qzZvVYFfjX
— ThePrint (@ThePrintIndia) August 19, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.