ന്യൂഡൽഹി: 15 മാസം മുഖാമുഖംനിന്ന ശേഷം കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയായ ഗോഗ്രയിൽനിന്നും ഇന്ത്യയുടെയും ചൈനയുടെയും സൈനികർ പൂർണമായും പിൻവാങ്ങി. ബുധൻ, വ്യാഴം ദിവസങ്ങളിലായി ഇരു സൈന്യങ്ങളും മടങ്ങിയെന്നും ഇരുഭാഗത്തെയും സൈന്യം ഇപ്പോൾ സ്ഥിരം താവളങ്ങളിലാണെന്നും േസന അധികൃതർ അറിയിച്ചു.
പ്രദേശത്തെ എല്ലാ താൽക്കാലിക നിർമിതികളും ഒഴിവാക്കിയതായും ഇരു വിഭാഗവും പരസ്പരം പരിശോധന നടത്തി പഴയ സ്ഥിതി നിലനിർത്തിയിട്ടുണ്ടെന്നും സൈന്യം വാർത്തക്കുറിപ്പിൽ അറിയിച്ചു. അതിർത്തി സംഘർഷത്തിനു പരിഹാരം തേടി ഇന്ത്യ-ചൈന സേന കമാൻഡർമാർ തമ്മിൽ കഴിഞ്ഞ ആഴ്ച നടത്തിയ 12ാം വട്ട കൂടിക്കാഴ്ചക്കു പിന്നാലെയാണ് നടപടി.
ദെപ്സങ്, ഗോഗ്ര, ഹോട്ട് സ്പ്രിങ്സ് എന്നിവിടങ്ങളിലാണ് ഇരു സേനകളും നേർക്കുനേർ നിലയുറപ്പിച്ചിരുന്നത്. ഇതിൽ ഗോഗ്ര മേഖലയിൽനിന്നു മാത്രമാണ് സേന പിൻമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.