അതിർത്തിയിൽ തർക്കം മുറുകുന്നതിനിടെ ഇന്ത്യ-ചൈന സൈനികതല ചർച്ച

ന്യൂഡൽഹി: അതിർത്തിയിൽ തർക്കം തുടരുന്നതിനിടെ ഇന്ത്യ-ചൈന സൈനികതല ചർച്ച. ശനിയാഴ്​ച ലഡാക്കിലാണ്​ ചർച്ച നടക്കുക. ഇന്ത്യയാണ്​ ചർച്ചക്കായി മുൻകൈയെടുത്തതെന്നാണ്​ വിവരം. ഇന്ത്യൻ അതിർത്തിയിൽ ചൗശുൽ മോൽഡോയിലാണ്​ ചർച്ച. 

ലഫ്​റ്റനൻറ്​ ജനറൽ ഹരീന്ദ്രർ സിങ്ങി​​െൻറ നേതൃത്വത്തിലായിരിക്കും ഇന്ത്യ ചർച്ചയിൽ പ​ങ്കെടുക്കുക. നേരത്തെ പ്രശ്​നം പരിഹരിക്കാനായി താഴെത്തട്ടിൽ ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഒന്നും ഫലംകണ്ടിരുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം കഴിഞ്ഞ ദിവസം നടന്ന മോദി-ട്രംപ്​ ടെലിഫോൺ സംഭാഷണത്തിലും ചർച്ചയായിരുന്നു.

അതിർത്തി തർക്കം പരിഹരിക്കാൻ ട്രംപ്​ മധ്യസ്ഥത വഹിക്കാമെന്ന്​ അറിയിച്ചിരുന്നുവെങ്കിലും ഇരു രാജ്യങ്ങളും വാഗ്​ദാനം ലംഘിക്കുകയായിരുന്നു. 

Tags:    
News Summary - India, China Top Military-Level Talks On Saturday Amid Border Tension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.