ആഗോള സമ്പദ്‍വ്യവസ്ഥയെ കുറിച്ച് ഇന്ത്യക്ക് ആശങ്കയുണ്ട് -നിർമല സീതാരാമൻ

വാഷിങ്ടൺ: ആ​ഗോള സമ്പദ്‍വ്യവസ്ഥയെ സംബന്ധിച്ച് ഇന്ത്യക്ക് ആശങ്കയുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ആഗോള വിതരണ ശൃംഖലയിലുണ്ടാവുന്ന തടസങ്ങൾ സമ്പദ്‍വ്യവസ്ഥയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുണ്ട്. ഉയർന്ന പലിശ നിരക്ക്, പണപ്പെരുപ്പം ഉയരുന്നത്, കറൻസികളുടെ മൂല്യം കുറയുന്നത് എന്നിവയെല്ലാം രാജ്യങ്ങൾക്ക് മുന്നിലുള്ള തലവേദനയാണെന്നും നിർമല സീതാരാമൻ പറഞ്ഞു.

വികസിത രാജ്യങ്ങളിൽ ബാങ്കിങ് രംഗത്തുണ്ടായ പ്രതിസന്ധി ആഗോള സമ്പദ്‍വ്യവസ്ഥയുടെ തിരിച്ച് വരവിനെ ബാധിക്കുന്നുണ്ട്.​ ഐ.എം.എഫിന്റേയും ലോകബാങ്കിന്റേയും വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ജനങ്ങളെ​ കേന്ദ്രീകരിച്ചുള്ള എല്ലാവരും ഒരുമിച്ചുള്ള സമീപനമാണ് ആഗോള സമ്പദ്‍വ്യവസ്ഥ അഭിമുഖീകരിക്കുന്ന വികസന പ്രതിസന്ധികൾ പരിഹരിക്കാൻ ഏറ്റവും നല്ലതെന്ന് ധനമന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധിയിൽ നിന്നും ഇന്ത്യ പൂർണമായും മുക്തമായെന്ന അറിയിച്ച ധനമന്ത്രി കോവിഡ് വാക്സിൻ ദ്രുതഗതിയിൽ നൽകിയതാണ് പ്രതിസന്ധിയിൽ നിന്നും വേഗത്തിൽ കരകയറാനുള്ള കാരണമെന്നും വ്യക്തമാക്കി.

കാർഷിക മേഖലയിലും വരുത്തിയ പരിഷ്‍കാരങ്ങളും ഭൂപരിഷ്‍കരണവും ഇന്ത്യയുടെ വികസനത്തിന് കാരണമായിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. നേരത്തെ ഇന്ത്യയിൽ ആറ് ശതമാനം വളർച്ചയുണ്ടാകുമെന്ന് ഐ.എം.എഫും ലോകബാങ്കും പ്രവചിച്ചിരുന്നു.

Tags:    
News Summary - India Concerned About Global Economic Outlook, Says Nirmala Sitharaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.