പ്രതിദിന രോഗികൾ മൂന്നര ലക്ഷത്തിനരികെ; 2,767 മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുക തന്നെയാണ്. ഇന്നലെ രാജ്യത്താകമാനം കോവിഡ് ബാധിതരായവരുടെ എണ്ണം മൂന്നര ലക്ഷത്തിനരികെ എത്തി. 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് ഇപ്പോൾ കോവിഡിന് ചികിത്സയിലുള്ളവരുടെ എണ്ണം 26,82,751 ആയി.

2,767 പേർക്കാണ് ഇന്നലെ കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. ഇതോടെ ആകെ മരണം 1,92,311 ആയി.

ഇതുവരെ രാജ്യത്ത് 1,69,60,172 പേർക്ക് കോവിഡ് ബാധിച്ചപ്പോൾ 1,40,85,110 പേർ രോഗമുക്തരായതായി ആരോഗ്യ മന്ത്രാലയത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. 14,09,16,417 പേർക്ക് ഇതുവരെ വാക്സിൻ നൽകുകയും ചെയ്തു.

അതേസമയം, രാജ്യത്തെ വിവിധ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായി തന്നെ തുടരുകയാണ്. മയൂർ വിഹാറിലെ ജീവൻ അൻമോൾ ആശുപത്രിയിൽ രണ്ടു മണിക്കൂറിലേക്ക് മാത്രമുള്ള ഓക്സിജനാണ് ശേഷിക്കുന്നത്. ഇവിടെ ഓക്സിജൻ സഹായത്തിൽ കഴിയുന്നത് 60 രോഗികളാണ്. ഗംഗാറാം ആശുപത്രിയിൽ അഞ്ച് ടൺ ഓക്സിജൻ എത്തിച്ചിട്ടുണ്ട്.

Tags:    
News Summary - India Corona virus daily update 25 april 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.