ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 55,079 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 876 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 27,02,743 ആയും ആകെ മരണം 51,797 ആയും ഉയർന്നു.
19,77,780 പേർ രോഗമുക്തി നേടിയപ്പോൾ നിലവിൽ ചികിത്സയിലുള്ളത് 6,73,166 പേരാണ്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. യു.എസും ബ്രസീലുമാണ് മുന്നിൽ.
മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനം. 1,58,705 പേർ നിലവിൽ ചികിത്സയിലുണ്ട്. 4,17,123 പേർ രോഗമുക്തി നേടിക്കഴിഞ്ഞു. 20,037 പേരാണ് മഹാരാഷ്ട്രയിൽ മാത്രം മരിച്ചത്.
രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 54,019 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2,78,270 പേർ രോഗമുക്തി നേടി. 5766 പേരാണ് സംസ്ഥാനത്ത് മരിച്ചത്.
ആന്ധ്രപ്രദേശിൽ 85,945 പേർ ചികിത്സയിലുണ്ട്. 2,01,234 പേർ രോഗമുക്തി നേടി. 2650 പേരാണ് മരിച്ചത്.
3.09 കോടി സ്രവ സാംപിളുകൾ ഇതുവരെ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു. ഇന്നലെ മാത്രം 8,99,864 സാംപിളുകളാണ് പരിശോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.