representational image

കുതിച്ചുയർന്ന് കോവിഡ്; രാജ്യത്ത് 33,750 പുതിയ രോഗികൾ

ന്യൂഡൽഹി: ആശങ്കക്കിടയാക്കിക്കൊണ്ട് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,750 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 123 മരണവും റിപ്പോർട്ട് ചെയ്തു. ഇന്നലെ 27,553 പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 1,45,582 ആയി ഉയർന്നു. 10,846 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ആകെ ഒമിക്രോൺ കേസുകൾ 1700 ആയി വർധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 639 പേരും രോഗമുക്തി നേടി. 

ബിഹാർ മെഡിക്കൽ കോളജിലെ 87 ഡോക്ടർമാർക്ക് കോവിഡ്

പാട്ന: ബിഹാറിലെ നളന്ദ മെഡിക്കൽ കോളജ് ആശുപത്രിയിലെ 87 ഡോക്ടർമാർക്ക് കോവിഡ്. ഇവർ ആശുപത്രിയിൽ തന്നെ സമ്പർക്കവിലക്കിൽ കഴിയുകയാണ്. ചിലർക്ക് നേരിയ ലക്ഷണങ്ങളുള്ളപ്പോൾ മറ്റുള്ളവർക്ക് ലക്ഷണങ്ങളൊന്നുമില്ല. 

നടൻ ജോൺ എബ്രഹാമിനും ഭാര്യക്കും കോവിഡ്

ബോളിവുഡ് നടൻ ജോൺ എബ്രഹാമിനും ഭാര്യ പ്രിയക്കും കോവിഡ്. ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളൂവെന്നും രണ്ടുപേരും വാക്സിൻ സ്വീകരിച്ചിരുന്നുവെന്നും താരം അറിയിച്ചു. 

15-18 വയസ്സുകാർക്ക്​ വാക്സിൻ നൽകിത്തുടങ്ങി

15 മു​ത​ല്‍ 18 വ​യ​സ്സു വ​രെ​യു​ള്ള കു​ട്ടി​ക​ൾക്ക് വാ​ക്‌​സി​ൻ വി​ത​ര​ണം ആ​രം​ഭി​ച്ചു. രാ​വി​ലെ ഒ​മ്പ​തു​ മു​ത​ല്‍ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ​യാ​ണ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​​ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ക. കു​ട്ടി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ പി​ങ്ക് നി​റ​ത്തി​ലു​ള്ള ബോ​ര്‍ഡ് ഉ​ണ്ടാ​കും. മു​തി​ര്‍ന്ന​വ​രു​ടേ​തി​ന്​ നീ​ല നി​റ​വും. എ​ല്ലാ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലും ഡോ​ക്ട​റു​ടെ സേ​വ​ന​മു​ണ്ടാ​കും. 

Tags:    
News Summary - india covid updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.