ലോക്​ഡൗൺ: രാജ്യത്ത്​ കുടുങ്ങിയ 180 പാക്​ പൗരൻമാരെ ഇന്ത്യ തിരിച്ചയക്കും

ന്യൂഡല്‍ഹി: ലോക്ഡൗണിനെ തുടർന്ന്​ രാജ്യത്ത് കുടുങ്ങിയ 180 പാക് പൗരന്മാരെ തിരിച്ചയയ്ക്കാൻ ഇന്ത്യ നടപടികള്‍ ആരം ഭിച്ചു. ആദ്യഘട്ടത്തില്‍ വ്യാഴാഴ്ച 41 പേരെ വാഗാ-അട്ടാരി അതിര്‍ത്തി കടത്തി പാകിസ്താനിലേക്ക് അയക്കുമെന്നാണ്​ സൂച ന.

ഇന്ത്യയിൽ കുടുങ്ങിയ പാക് പൗരന്മാര്‍ക്ക് തിരിച്ചുപോവണമെന്നും അതിനുള്ള സംവിധാനം ഒരുക്കണമെന്നും ആവശ്യപ് പെട്ട് പാക് ഹൈക്കമ്മീഷന്‍ വിദേശകാര്യമന്ത്രാലയം അധികൃതരെ സമീപിച്ചതിന്​ പിന്നാലെയാണ്​ നടപടി. കോവിഡ്​ 19​​​െൻറ പശ്ചാത്തലത്തിൽ ഇന്ത്യ-പാക്​ ബോർഡർ ക്രോസിങ്​ പോയൻറ് നിലവിൽ​ അടച്ചുപൂട്ടിയിരിക്കുകയാണ്​.

രാജ്യത്ത്​ കുടുങ്ങിയ വിദേശികളെ തിരിച്ചയക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇതില്‍ പാക് പൗരന്മാരും ഉള്‍പ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം വക്താവ് ഇതുമായി ബന്ധപ്പെട്ട്​ പ്രതികരിച്ചു.

ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച തിരിച്ചുപോവുന്ന 41 പാക് സ്വദേശികള്‍ ഉള്ളത്. ഇവരെ തിരിച്ചയക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം അഡീ. സെക്രട്ടറി ദാമ്മു രവി വിവിധ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം വിദ്യാര്‍ഥികളടക്കം 200ഓളം ഇന്ത്യക്കാര്‍ പാകിസ്താനില്‍ കുടുങ്ങിയിട്ടുണ്ട്. ലോക്ഡൗണ്‍ പിന്‍വലിക്കുന്നതുവരെ പാകിസ്താനില്‍ തുടരാനാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Tags:    
News Summary - India to facilitate return of 180 stranded Pakistani nationals to their homeland-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.