ഇസ്ലാമാബാദ്: കുൽഭൂഷൺ ജാദവിനെ മോചിപ്പിക്കാനുള്ള ഇന്ത്യൻ നീക്കങ്ങളോട് മുഖം തിരിച്ച് വീണ്ടും പാകിസ്താൻ. ചാരനെന്നാരോപിച്ച് പാകിസ്താൻ പിടികൂടി വധശിക്ഷ വിധിച്ച ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ വിട്ടുകിട്ടാൻ ഇന്ത്യ വീണ്ടും നയതന്ത്ര കൂടിക്കാഴ്ചക്ക് അവസരംതേടിയെങ്കിലും പാകിസ്താൻ ആവശ്യം തള്ളി. 46കാരനായ കുൽഭൂഷൺ ചാരൻ തന്നെയാണെന്നും ഉഭയകക്ഷി കരാറുകൾ പ്രകാരം നയതന്ത്രതലത്തിൽ ഇൗ വിഷയം ചർച്ച ചെയ്യാനാവില്ലെന്നുമാണ് പാക് നിലപാട്. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷണർ ഗൗതം ബംബാവലെ, പാക് വിദേശകാര്യ സെക്രട്ടറി തെഹ്മിന ജാഞ്ചുവയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷയം ഉന്നയിച്ചത്.
കുൽഭൂഷണിെൻറ കേസ് തുടരുക, വധശിക്ഷക്കെതിരെ അപ്പീൽ നൽകുക എന്നീ ആവശ്യങ്ങളാണ് ഇന്ത്യ മുന്നോട്ടുവെച്ചതെന്ന് പാക് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഉഭയകക്ഷി കരാറുകൾപ്രകാരം ജയിൽ തടവുകാരുടെ കാര്യത്തിൽ മാത്രമേ നയതന്ത്രതല കൂടിക്കാഴ്ചക്ക് അനുമതിനൽകാൻ കഴിയൂവെന്നും കുൽഭൂഷൺ ചാരനായതിനാൽ ആ നിലക്കുള്ള കൂടിക്കാഴ്ച അനുവദിക്കാനാവില്ലെന്നും ജാഞ്ചുവ വ്യക്തമാക്കി. ഒരുവർഷത്തിനിടെ വിവിധ വിഷയങ്ങളിൽ ഇന്ത്യയുടെ ആവശ്യം ഡസനിലേറെ തവണ പാകിസ്താൻ നിഷേധിച്ചിട്ടുണ്ട്. പാക് സൈന്യവും ഇന്ത്യയുടെ ആവശ്യത്തോട് തുടർച്ചയായി നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്.
മനുഷ്യാവകാശ പരിഗണനകൾവെച്ചും അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചുമാണ് ഇന്ത്യ കൂടിക്കാഴ്ചക്ക് അവസരംതേടുന്നതെന്ന് ബംബാവലെ പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഇന്ത്യൻ സ്ഥാനപതി പാക് വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഏപ്രിൽ 19ന് ഇരുവരും തമ്മിൽ നടക്കേണ്ട ചർച്ച നീട്ടിവെച്ചിരുന്നു.
കേസിെൻറ വിചാരണസമയത്ത് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിരുന്നുവെന്നും കുൽഭൂഷണിന് അഭിഭാഷകനെ ഏർപ്പെടുത്തിയിരുന്നുവെന്നും പാക് ഭരണഘടന പ്രകാരമാണ് ശിക്ഷാ നടപടിയെന്നും വിദേശമന്ത്രാലയം വിശദീകരിച്ചു. ഇൗ മാസം ആദ്യമാണ് പാകിസ്താനിലെ സൈനികകോടതി ജാദവിന് വധശിക്ഷ വിധിച്ചത്. മാർച്ച് മൂന്നിന് ഇറാനിൽനിന്ന് പാകിസ്താനിലേക്ക് കടക്കാൻ ശ്രമിക്കവെ കുൽഭൂഷൺ പിടിയിലായെന്നാണ് പാക് അധികാരികൾ പറയുന്നത്.
ജാദവിെൻറ കുറ്റസമ്മതത്തിേൻറതെന്ന പേരിൽ ഒരു വിഡിയോയും പാകിസ്താൻ പുറത്തുവിട്ടിരുന്നു.പാക് ആരോപണങ്ങൾ പൂർണമായും നിഷേധിച്ച ഇന്ത്യ, കുൽഭൂഷണിനെ പാക് അധികൃതർ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും നേവി ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് ഇന്ത്യൻ ഗവൺമെൻറുമായി വേറെ ഒരുതരത്തിലും ബന്ധമില്ലെന്നുമാണ് വ്യക്തമാക്കിയത്. കുൽഭൂഷണിന് വധശിക്ഷ നൽകിയ ആസൂത്രിത നടപടിക്ക് വൻ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഉഭയകക്ഷിബന്ധം ഉലയുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
മകനെ മോചിപ്പിക്കണമെന്ന് കുൽഭൂഷണിെൻറ അമ്മ
ന്യൂഡൽഹി: മകനെ മോചിപ്പിക്കണമെന്നും കൂടിക്കാഴ്ചക്ക് അവസരം നൽകണമെന്നും ആവശ്യപ്പെടുന്ന കുൽഭൂഷൺ ജാദവിെൻറ അമ്മയുടെ അപേക്ഷ ഇന്ത്യ, പാകിസ്താന് കൈമാറി. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷണർ ഗൗതം ബംബാവലെയാണ് പാക് വിദേശകാര്യ സെക്രട്ടറി തെഹ്മിന ജാഞ്ചുവക്ക് അപേക്ഷ കൈമാറിയത്. പാകിസ്താനിലെ വധശിക്ഷക്ക് വിധിക്കപ്പെട്ടയാൾ വിധിവന്ന് 40 ദിവസത്തിനകം ഉയർന്ന കോടതിയെ സമീപിക്കണമെന്നാണ് പാകിസ്താനിലെ അപ്പീൽ നിയമം.
ജാദവിെൻറ അമ്മക്കും പിതാവിനും മകനെ കാണുന്നതിന് പാകിസ്താനിലേക്ക് യാത്രചെയ്യാൻ വിസ അനുവദിക്കണമെന്നും അപേക്ഷയിലുണ്ട്.
പാകിസ്താനിൽ ചെന്ന് മകനെ കണ്ട് നേരിട്ട് കോടതിയിൽ അപ്പീൽ നൽകാനാണ് അവർ ആഗ്രഹിക്കുന്നതെന്ന് ഇന്ത്യൻ നയതന്ത്ര കാര്യാലയം അറിയിച്ചു. ജാഞ്ചുവയുമായുള്ള കൂടിക്കാഴ്ചയിൽ കുൽഭൂഷണിനെതിരായ സൈനികകോടതിയുടെ വിധിപകർപ്പും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങളും ബംബാവലെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.