ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിമാസം 16 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് അവകാശപ്പെട്ട് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ)യുടെ കണക്കുകളെ ഉദ്ധരിച്ചാണ് മന്ത്രിയുടെ അവകാശവാദം. സി.ആർ.പി.എഫ് സംഘടിപ്പിച്ച തൊഴിൽ മേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ രാജ്യത്ത് ശരാശരി 15 - 16 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. വിവരങ്ങൾ സ്റ്റാറ്റിക്സ് മന്ത്രാലയത്തിന്‍റേയും ഇ.പി.എഫ്.ഒയുടേയും വെബ്സൈറ്റിൽ ലഭ്യമാണ്' -അശ്വനി വൈഷ്ണവ് പറഞ്ഞു.
ഇ.പി.എഫ്.ഒ പുറത്തുവിട്ട പ്രൊവിഷണൽ പേറോൾ ഡാറ്റ പ്രകാരം 2022 സെപ്റ്റംബറിൽ ഇ.പി.എഫ്.ഒയിൽ16 ലക്ഷത്തിലധികം പേർ അംഗമായിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് അംഗത്വത്തിൽ 9.14% വർധനയാണുണ്ടായത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിമാസം ഇ.പി.എഫ്.ഒയിൽ അംഗമാകുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.