നാഗ്പൂർ: മതപരമായ കടമകൾ നിറവേറ്റുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും യു.എസിനെയും റഷ്യയെയും ചൈനയേയും പോലെ ആധികാരിക രാഷ്ട്രമാകാൻ ആഗ്രഹിക്കുന്നില്ലെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) മേധാവി മോഹൻ ഭാഗവത്. ഇന്ത്യ മറ്റുള്ളവരെ സേവിക്കുന്നതിൽ വിശ്വസിക്കുന്നു, വേദ കാലം മുതൽ ഈ പാരമ്പര്യം പിന്തുടരുന്നു. നമ്മുടെ രാജ്യം ഒരു ധർമബോധമുള്ള രാഷ്ട്രമായി വികസിക്കുകയും അതിന്റെ മതപരമായ കടമകൾ നിർവഹിക്കപ്പെടുകയും ചെയ്യുമ്പോൾ അത് ഒരുവികസിത രാഷ്ട്രമായി മാറുന്നതിലേക്ക് വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
സോവിയറ്റ് യൂനിയനെ യു.എസ് അട്ടിമറിച്ചതുപോലെയാണ് വികസിത രാജ്യങ്ങൾ മറ്റ് രാജ്യങ്ങളുടെ മേൽ തങ്ങളുടെ അധികാരം പ്രയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ചൈന യു.എസിനെ കീഴടക്കാൻ നിലകൊള്ളുകയാണ്. അതേസമയം യു.എസും റഷ്യയും ഉക്രെയിനെ പണയവസ്തുവാക്കുകയാണെന്നും ഭാഗവത് കൂട്ടിച്ചേർത്തു. രാജ്യവുമായുള്ള ബന്ധം പരിഗണിക്കാതെ സഹായം ആനവശ്യമുള്ള രാജ്യങ്ങളെ ഇന്ത്യ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഇപ്പോൾ അതിന്റെ മതവിശ്വാസവുമായി മുന്നോട്ട് പോകുകയാണെന്നും മതത്തിന് വേണ്ടി പോരാടുന്ന രാജ്യം മറ്റൊരു രാജ്യത്തെയും ആശ്രയിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.