കുൽഭൂഷണിന്‍റെ ഭാര്യക്ക് സന്ദർശനാനുമതി നൽകിയത് സ്വാഗതാർഹമെന്ന് സുഹൃത്തുക്കൾ

മുംബൈ: പാകിസ്താനിൽ തടവിലാക്കപ്പെട്ട മുൻ നാവിക സേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവിനെ ജയിലിലെത്തി സന്ദർശിക്കാൻ ഭാര്യക്ക് അനുമതി നൽകിയ പാകിസ്താന്‍റെ നടപടിയെ സ്വാഗതം ചെയ്ത് കുൽഭൂഷണിന്‍റെ സുഹൃത്തുക്കൾ. അയൽ രാജ്യത്തിന്‍റെ ഇൗ ഉത്തരവിന് പിന്നിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെയും ഇന്ത്യൻ സർക്കാരിന്‍റെയും പരിശ്രമമാണെന്നും അവർ പറഞ്ഞു. 

ഇന്ത്യയുടെ ശക്തമായ സമ്മർദ്ദവും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഒത്തു തീർപ്പു ചർച്ചകളും ഗുണം ചെയതുവെന്ന് കുൽഭൂഷണിന്‍റെ സുഹൃത്തുക്കളിലൊരാളായ അരവിന്ദ് സിങ് പറഞ്ഞു. മാതാപിതാക്കൾക്കെങ്കിലും കാണാൻ അവസരം നൽകണം എന്ന് തങ്ങൾ നിരന്തരം ആ‍വ‍ശ്യപ്പെട്ടിരുന്നു. ഇപ്പോൾ ഭാര്യയെ എങ്കിലും അനുവദിച്ചിരിക്കുന്നു. ജയിലിലെ സാഹചര്യം പാകിസ്താൻ പറയുന്നതിനപ്പുറം ഒന്നും അറിയില്ല. കുറച്ച് വിവരങ്ങളെങ്കിലും ഇനി അറിയാൻ കഴിയുമെന്നതിൽ ആശ്വാസമുണ്ട്. മറ്റൊരു സുഹൃത്ത് തുളസീദാസ് പവാർ പറയുന്നു. തക്ക സമയത്ത് ഇന്ത്യ ഇടപെട്ടില്ലായിരുന്നെങ്കിൽ  പാകിസ്താൻ ഒരു പക്ഷെ കുൽഭൂഷണെ തൂക്കിലേറ്റുമായിരുന്നെന്നും തുളസീദാസ് കൂട്ടിചേർത്തു.

ഇന്ത്യൻ രഹസ്യ അന്വേഷണ വിഭാഗമായ റോയുടെ ചാരൻ എന്നാരോപിച്ചാണ് കുൽഭൂഷൺ യാദവിനെ പാകിസ്താൻ അറസ്റ്റ് ചെയ്തത്. തുടർന്ന്  വധശിക്ഷക്ക് വിധിച്ച പാക് കോടതിയുടെ നടപടിയെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടലിനെ തുടർന്ന് മരവിപ്പിച്ചു.
 

Tags:    
News Summary - India, ICJ forced Pak to step back: Kulbhushan Jadhav's friends-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.