ന്യൂഡൽഹി: പ്രഗതി മൈതാനിയിൽ 2023 നവംബർ 14 മുതൽ 27 വരെ നടക്കുന്ന ഭാരത അന്താരാഷ്ട്ര വ്യാപാരമേളയോടനുബന്ധിച്ച് കേരള പവലിയനിലെ വിവിധ സേവനങ്ങൾ ലഭ്യമാക്കുതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ന്യൂഡൽഹി ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 30 വൈകിട്ട് 3 മണിയാണ്.
കൂടുതൽ വിവരങ്ങൾ www.prd.kerala.gov.in, www.keralahouse.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ന്യൂഡൽഹി ഇൻഫർമേഷൻ ഓഫീസിന്റെ ഫെയ്‌സ് ബുക്ക് പേജിലും www.facebook.com/keralahouseinfo, 3 ജന്തർ മന്തർ റോഡിലുള്ള കേരള ഹൗസ്, കൊച്ചിൻ ഹൗസ് എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡിലും അഡീഷണൽ ബ്ലോക്കിൽ (251 നമ്പർ മുറി) പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ഓഫീസിലും ലഭ്യമാണ്.
സുരക്ഷാശുചീകരണ പ്രവൃത്തികൾ, ഇവന്റ് മാനേജ്‌മെന്റ്, പവലിയനിലേക്കാവശ്യമായ ഓഫീസ് ഫർണ്ണിച്ചറുകളുടെ വിതരണം, പ്രിന്റിംഗ് ജോലികൾ, വാഹനം, ജൂട്ട് ഗിഫ്റ്റ് ബാഗ് എന്നിവയ്ക്കാണ് ക്വട്ടേഷനുകൾ ക്ഷണിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.