ബംഗളൂരു: യുവാക്കളാണ് ഇന്ത്യയുടെ ചാലകശക്തിയെന്നും വരുന്ന കാൽനൂറ്റാണ്ട് രാഷ്ട്ര നിർമാണത്തിൽ വളരെ പ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വ്യാഴാഴ്ച ഹുബ്ബള്ളിയിൽ ആരംഭിച്ച ദേശീയ യുവജനോത്സവം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
യുവശക്തിയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളുമാണ് ഇന്ത്യയുടെ ലക്ഷ്യവും പാതയും ഗതിയും നിർണയിക്കുന്നത്. ഈ യുവശക്തിയെ ഉപയോഗപ്പെടുത്താൻ ചിന്തകൊണ്ടും പരിശ്രമംകൊണ്ടും നമ്മൾ യുവത്വം ആർജിക്കണം.യുവത്വത്തിൽ നിലകൊള്ളാൻ നമ്മുടെ കാഴ്ചപ്പാടുകൾ വിശാലമാവുകയും പ്രായോഗികമാവുകയും വേണം.
ലോകം പ്രശ്നപരിഹാരത്തിനായി നമ്മളിലേക്ക് നോക്കുന്നുണ്ടെങ്കിൽ അത് പുതിയ തലമുറയുടെ സമർപ്പണംകൊണ്ടാണ്. സ്വാമി വിവേകാനന്ദന്റെ സന്ദേശങ്ങൾ ഉൾക്കൊണ്ട് ടീം സ്പിരിറ്റോടെ പ്രവർത്തിക്കണമെന്നും സംഘവിജയത്തിലൂടെയാണ് ഓരോരുത്തരുടെ വിജയവും യാഥാർഥ്യമാവേണ്ടതെന്നും മോദി പറഞ്ഞു.ഈ ടീം സ്പിരിറ്റ് ഇന്ത്യയെ ‘ടീം ഇന്ത്യ’യായി വികസനത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.