ഇസ്ലാമാബാദ്: നിയന്ത്രണരേഖയില്‍ സമീപകാലത്ത് പരസ്പരമുണ്ടായ വെടിവെപ്പില്‍ പാകിസ്താനുണ്ടായ ജീവഹാനിയുടെ ഇരട്ടി നഷ്ടം ഇന്ത്യക്കുണ്ടായതായി പാകിസ്താന്‍ സൈനിക കമാന്‍ഡര്‍. വെടിവെപ്പില്‍ 20 പാക് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ 40 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് ലെഫ്. ജനറല്‍ മാലിക് സഫര്‍ ഇക്ബാല്‍ അവകാശപ്പെട്ടു.
ഇന്ത്യയുടെ അതിര്‍ത്തിലംഘനത്തിനുള്ള മറുപടിയാണിതെന്ന് ഗില്‍ജിത്-ബാര്‍ട്ടിസ്താന്‍ മേഖലയില്‍ സന്ദര്‍ശനം നടത്തവേ അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ പകല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ അസ്തമനത്തിനുമുമ്പ് നാം മറുപടി നല്‍കും, രാത്രിയാണെങ്കില്‍ പുലര്‍ച്ചെക്കുമുമ്പും’-മാലിക് സഫര്‍ പറഞ്ഞു. ഇന്ത്യക്ക് 40 സൈനികരെ നഷ്ടമായെന്ന് പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ശെരീഫ് അവകാശപ്പെട്ട് ദിവസങ്ങള്‍ക്കകമാണ് ഇക്ബാലിന്‍െറ പ്രസ്താവന.
ജമ്മു: രജൗരി ജില്ലയില്‍ നൗഷേര മേഖലയില്‍ പാകിസ്താന്‍ സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തി. പ്രകോപനമില്ലാതെ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കിയതായി സൈനിക വക്താവ് അറിയിച്ചു. ശനിയാഴ്ച തുടര്‍ച്ചയായുണ്ടായ വെടിവെപ്പില്‍ നാശനഷ്ടമില്ല.
കഴിഞ്ഞ വ്യാഴാഴ്ച ജമ്മു ജില്ലയിലെ പല്ലാവാല പ്രദേശത്ത് സൈനിക പോസ്റ്റുകളും ഗ്രാമീണരെയും ലക്ഷ്യമിട്ട് പാകിസ്താന്‍ വെടിയുതിര്‍ത്തിരുന്നു.
ചൊവ്വാഴ്ച രാജൗരിയിലുണ്ടായ പാക് വെടിവെപ്പ് നാലുമണിക്കൂറോളം നീണ്ടു.
നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും അടുത്തിടെ പാകിസ്താന്‍ 286 തവണ വെടിനിര്‍ത്തല്‍ ലംഘിച്ചതായി സൈനിക വക്താവ് പറഞ്ഞു. 14 സുരക്ഷാസേനാംഗങ്ങളടക്കം 26 പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.